
തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച സര്‍വകലാശാലയ്ക്കു ഗവര്‍ണര്‍ നല്‍കുന്ന ചാന്‍സലേഴ്‌സ് ട്രോഫിക്ക് മഹാത്മാ ഗാന്ധി സര്‍വകലാശാല അര്‍ഹമായി. അഞ്ചുകോടി രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. അവാര്‍ഡ് തുക സര്‍വകലാശാലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കാം. അവാര്‍ഡ് വൈകാതെ നല്‍കുമെന്നു രാജ്ഭവന്‍ അറിയിച്ചു.
ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. ശ്രീനിവാസ് ചെയര്‍മാനും ഗവര്‍ണറുടെ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാര്‍ ദൊത്താവത്ത് കണ്‍വീനറും സംസ്ഥാന ശാസ്ത്ര പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ്, കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പ്രഫ. കുല്‍ബൂഷന്‍ ബലൂനി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡയറക്ടര്‍ പ്രഫ. വി. രാമകൃഷ്ണന്‍, കൊച്ചി നുവാല്‍സ് വൈസ് ചാന്‍സലര്‍ പ്രഫ. റോസ് വര്‍ഗീസ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണു ഗവര്‍ണര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2015 ഏപ്രില്‍ ഒന്നു മുതല്‍ 2016 ജൂണ്‍ 30 വരെയുള്ള പ്രവര്‍ത്തനങ്ങളാണു പരിഗണിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.