Currency

രാജ്യത്ത് വില്‍ക്കുന്ന എല്ലാ മരുന്നുകള്‍ക്കും അഞ്ച് ശതമാനം ജിഎസ്ടി; മരുന്ന് വില കുറയും

സ്വന്തം ലേഖകന്‍Saturday, September 2, 2017 1:30 pm

12 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയിരുന്ന മരുന്നുകള്‍ക്ക് ഏഴ് ശതമാനം ജിഎസ്ടി വിലകുറച്ചിട്ടുണ്ട്. ഇത് ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്യുന്നത് കേരളത്തിലെ ജനങ്ങള്‍ക്കാവും. അതേസമയം സംസ്ഥാനത്ത് കടുത്ത മരുന്ന് ക്ഷാമത്തിന് സാധ്യത ഉണ്ടാവുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ന്യൂഡല്‍ഹി: രാജ്യത്ത് വില്‍ക്കുന്ന എല്ലാ മരുന്നുകള്‍ക്കും അഞ്ച് ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ ഉണ്ടായ വില അപാകതയ്ക്ക് ഇതോടെ പരിഹാരമാകും. മരുന്ന് വിലയില്‍ വലിയ കുറവുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

12 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയിരുന്ന മരുന്നുകള്‍ക്ക് ഏഴ് ശതമാനം ജിഎസ്ടി വിലകുറച്ചിട്ടുണ്ട്. ഇത് ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്യുന്നത് കേരളത്തിലെ ജനങ്ങള്‍ക്കാവും. അതേസമയം സംസ്ഥാനത്ത് കടുത്ത മരുന്ന് ക്ഷാമത്തിന് സാധ്യത ഉണ്ടാവുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പുതുക്കിയ മരുന്ന് വില കവറുകള്‍ക്ക് മുന്നില്‍ പ്രസിദ്ധീകരിക്കുകയോ പഴയ വിലയിലുള്ള മരുന്നുകള്‍ കമ്പനികള്‍ തിരിച്ചെടുത്ത് കമ്പ്യൂട്ടറിലെ സോഫ്റ്റ് വെയറുകള്‍ മാറ്റം വരുത്തുകയോ വേണം. ഇതിന് ഏറെ കാലതാമസം നേരിടും. ഇത് മരുന്ന് ക്ഷാമത്തിന് വഴി തുറക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

നേരത്തെ വില്‍പ്പന നടത്തുന്ന 73 ശതമാനം മരുന്നുകള്‍ക്ക് 12 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താനിയിരുന്നു തീരുമാനം. 27 ശതമാനം മരുന്നുകള്‍ക്ക് 5 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താമെന്നും തീരുമാനിച്ചു. ഇതിനായി സര്‍ക്കാര്‍ തെരഞ്ഞെടുത്ത കേന്ദ്ര എക്സൈസ് ആന്റ് കസ്റ്റംസ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറക്കിയ ജീവന്‍ രക്ഷാമരുന്നുകളുടെ പട്ടികയിലുള്ള പല മരുന്നുകളും ഇപ്പോള്‍ നിലവിലില്ലാത്തതാണ്. ഇത് വന്‍ വിമര്‍ശത്തിന് ഇടയാക്കിയതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രശ്നത്തില്‍ ഇടപെട്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x