
ന്യൂഡല്‍ഹി: കേരളത്തില്‍ ഓടുന്നത് ഉള്‍പ്പടെ ദീര്‍ഘദൂര ട്രെയിനുകളുടെ വേഗത കൂട്ടാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചു. രണ്ടു മണിക്കൂര്‍ വരെ സമയലാഭമുണ്ടാകും വിധമാണു വേഗം കൂട്ടുക. നവംബര്‍ അവസാനം പുറത്തിറക്കുന്ന പുതിയ ടൈംടേബിളില്‍ ട്രെയിനുകളുടെ വേഗത കൂട്ടുന്നതിന് ശേഷമുള്ള സമയക്രമമായിരിക്കും നിലവില്‍ വരുക.
ഇതിന് മുന്നോടിയായി, ട്രാക്കുകളുടെ ബലം വര്‍ദ്ധിപ്പിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. കേരള എക്സ്പ്രസ്, മംഗള എക്സ്പ്രസ്, രാജധാനി എന്നിവയടക്കം 500 വണ്ടികള്‍ പട്ടികയില്‍ ഇടംതേടുമെന്നു റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു. ഇതോടൊപ്പം 50 ട്രെയിനുകളെ സൂപ്പര്‍ ഫാസ്റ്റ് പട്ടികയിലേക്ക് ഉയര്‍ത്തും.
രാജ്യത്തെ എഴുന്നൂറോളം ട്രെയിനുകളുടെ ഇന്റേണല്‍ ഓഡിറ്റിങ് നടത്തിയശേഷമാണു നടപടി. പുതിയ റെയില്‍വേ മന്ത്രി പിയുഷ് ഗോയലിന്റെ ആദ്യ പ്രധാന പരിഷ്കരണ നടപടി കൂടിയാണിത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.