Currency

ഇന്ത്യയുടെ 59 ശതമാനവും ഭൂകമ്പ സാധ്യതാ പ്രദേശങ്ങള്‍

സ്വന്തം ലേഖകൻWednesday, September 21, 2016 10:50 am

ബില്‍ഡിങ് മെറ്റീരിയല്‍സ് അന്‍ഡ് ടെക്നോളജി പ്രമോഷന്‍ കൗണ്‍സിലും തയ്യാറാക്കിയ റിപ്പോർട്ടിലാണു ഇക്കാര്യം പറയുന്നത്. രാജ്യത്തെ 95 ശതമാനം കുടുംബങ്ങളും ഭൂകമ്പബാധിത പ്രദേശങ്ങളിൽ കഴിയുന്നവർ ആണെന്നും റിപ്പോർട്ടിൽ പറയുന്നു.

ന്യൂഡൽഹി: രാജ്യത്തിന്റെ അമ്പത്തിഒമ്പത് ശതമാനവും ഭൂകമ്പ സാധ്യതപ്രദേശങ്ങളാണെന്ന് റിപ്പോർട്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും, ബില്‍ഡിങ് മെറ്റീരിയല്‍സ് അന്‍ഡ് ടെക്നോളജി പ്രമോഷന്‍ കൗണ്‍സിലും തയ്യാറാക്കിയ റിപ്പോർട്ടിലാണു ഇക്കാര്യം പറയുന്നത്. രാജ്യത്തെ 95 ശതമാനം കുടുംബങ്ങളും ഭൂകമ്പബാധിത പ്രദേശങ്ങളിൽ കഴിയുന്നവർ ആണെന്നും റിപ്പോർട്ടിൽ പറയുന്നു.

നാലു മേഖലകളായി തിരിച്ച് തയ്യാറാക്കിയ പട്ടികയിൽ ഭൂകമ്പ സാധ്യത ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളെ സോൺ അഞ്ചിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിൽ മിക്കതും ഈ സോണിൽപ്പെടുന്നു. ഹിമാലയന്‍ മേഖല, ഗുജറാത്ത് പ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.

സോൺ നാലിൽ ഹിമാലയൻ പ്രദേശങ്ങളിൽ പലതും ഉൾപ്പെടുമ്പോൾ കേരളം സോൺ മൂന്നിലാണ് ഉൾപ്പെടുന്നത്. കേന്ദ്ര നഗര വികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡുവിന്റെ നിർദേശത്തെ തുടർന്നാണു ഭൂപടം പുറത്തിറക്കിയത്. ഇത് ഡിജിറ്റല്‍ രേഖയാക്കി മാറ്റി ജനങ്ങൾക്ക് ലഭ്യമാക്കാനാണു തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x