ന്യൂഡല്‍ഹി: വരുമാനം വെളിപ്പെടുത്തല്‍ പദ്ധതിയിലൂടെ പുറത്തു കൊണ്ടു വന്ന കള്ളപ്പണത്തിന്റെ വിവരങ്ങള്‍ ധനമന്ത്രാലയം പുറത്ത് വിട്ടു. ഇതു വരെ 67382 കോടി രൂപയുടെ കള്ളപ്പണമാണ് പുറത്തു കൊണ്ടു വന്നതെന്നാണ് ധനമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതില്‍ നിന്ന് സര്‍ക്കാരിന് 30000 കോടി രൂപ നേരിട്ടുള്ള നികുതിയായി ലഭിക്കും. ഇതേ സമയം ഗുജറാത്ത് വ്യാപാരി മഹേഷ് ഷായുടെ 13860 കോടിയുടെ വെളിപ്പെടുത്തല്‍ കണക്കില്‍ നിന്നൊഴിവാക്കി.
രണ്ടു ലക്ഷം കോടിയുടെ കണക്കില്‍പ്പെടാത്ത സമ്പത്ത് കൈവശമുണ്ടെന്ന മുംബൈയിലെ അബ്ദുള്‍ റസാഖ് സയ്യിദിന്റെ വെളിപ്പെടുത്തലും അധികൃതര്‍ മുഖവിലയ്‌ക്കെടുത്തില്ല. ഇതു വരെ 71726 പേരാണ് കള്ളപ്പണം വെളിപ്പെടുത്തിയത്. അതേസമയം മഹേഷ് ഷായേയും അബ്ദുല്‍ റസാഖ് സയ്യിദിനെയും പട്ടികയില്‍ നിന്നൊഴിവാക്കിയതിനെ മുന്‍മന്ത്രി പി ചിദംബരം ട്വിറ്ററിലൂടെ വിമര്‍ശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.