
തിരുവനന്തപുരം: രാജ്യത്തിന്റെ 68ാം റിപ്പബ്ലിക് ദിനം സംസ്ഥാനത്തും വിവിധ പരിപാടികളോടെ കൊണ്ടാടി. തിരുവനന്തപുരത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പതാക ഉയര്‍ത്തി. ജൈവകൃഷി പ്രോത്സാഹിപ്പിക്കണമെന്നും വരള്‍ച്ചയെ നേരിടാന്‍ ജലം സംരക്ഷിക്കണമെന്നും തന്റെ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
23 പ്ലാറ്റൂണകളോടൊപ്പം ശ്വാനസേനയും ഇത്തവണത്തെ പരേഡില്‍ പങ്കെടുത്തു. ഇതാദ്യമായാണ് സംസ്ഥാനത്ത് ശ്വാനസേന പരേഡില്‍ പങ്കെടുക്കുന്നത്. എറണാകുളത്ത് മന്ത്രി തോമസ് ഐസക്കും കോഴിക്കോട് മന്ത്രി വിഎസ് സുനില്‍ കുമാറും കണ്ണൂരില്‍ മന്ത്രി എകെ ശശീന്ദ്രനും പതാക ഉയര്‍ത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.