
കൊച്ചി: വൈകിയോടുന്ന എട്ട് ട്രെയിനുകള്‍ വെള്ളിയാഴ്ച മുതല്‍ രണ്ട് മാസത്തേക്ക് റദ്ദാക്കി. കായംകുളം പാതയില്‍ ട്രാക്ക് റിന്യുവല്‍ മെഷീന്‍സ് ഉപയോഗിച്ച് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നിലവില്‍ ഈ ട്രെയിനുകളെല്ലാം വൈകിയോടുകയായിരുന്നു. അറ്റകുറ്റപ്പണികള്‍ക്ക് സൗകര്യമൊരുക്കുന്നതിനായാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. അതേസമയം രാവിലെയും വൈകിട്ടുമുള്ള പ്രധാന പാസഞ്ചറുകള്‍ റദ്ദാക്കിയിട്ടില്ലെന്ന് റെയില്‍വെ അറിയിച്ചു.
എറണാകുളം കൊല്ലം മെമു (രാവിലെ 5.50), കൊല്ലം എറണാകുളം മെമു (രാവിലെ 7.45), എറണാകുളം കായംകുളം പാസഞ്ചര്‍ (രാവിലെ 10.05), കൊല്ലം എറണാകുളം മെമു (രാവിലെ 11.10), എറണാകുളം കായംകുളം പാസഞ്ചര്‍ (ഉച്ചയ്ക്ക് 12.00),, കായംകുളം എറണാകുളം പാസഞ്ചര്‍ (ഉച്ചയ്ക്ക് 1.30), എറണാകുളം കൊല്ലം മെമു (ഉച്ചയ്ക്ക് 2.40), കായംകുളം എറണാകുളം പാസഞ്ചര്‍ (വൈകീട്ട് 5.10) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.