20 അക്കൗണ്ടുകളിലായി 60 കോടിയുടെ വ്യാജ നിക്ഷേപമാണ് കണ്ടെത്തിയിരിക്കുന്നത്. നോയിഡ സെക്ടര്‍ 51 ലെ ബാങ്കിലാണ് തിരിമറി. രാജ്യമൊട്ടാകെ ബ്രാഞ്ചുകളുള്ള ആക്‌സിസ് ബാങ്കില്‍ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്.
നോയിഡ: ആക്‌സിസ് ബാങ്ക് നോയിഡ ശാഖയില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ കോടികളുടെ വ്യാജ നിക്ഷേപം കണ്ടെത്തി. 20 അക്കൗണ്ടുകളിലായി 60 കോടിയുടെ വ്യാജ നിക്ഷേപമാണ് കണ്ടെത്തിയിരിക്കുന്നത്. നോയിഡ സെക്ടര്‍ 51 ലെ ബാങ്കിലാണ് തിരിമറി. രാജ്യമൊട്ടാകെ ബ്രാഞ്ചുകളുള്ള ആക്‌സിസ് ബാങ്കില്‍ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്.
നേരത്തെ ആക്‌സിസ് ബാങ്കിന്റെ ഡല്‍ഹി ചാന്ദ്‌നി ചൗക്ക് ബ്രാഞ്ച് ശാഖയില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. കെവൈസി നിബന്ധനകള്‍ പാലിക്കാത്ത 44 അക്കൗണ്ടുകളില്‍ 100 കോടി രൂപയും 15 വ്യാജ അക്കൗണ്ടുകളില്‍ 70 കോടി രൂപയും ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍. 450 കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്ക് വ്യക്തമായ രേഖകളില്ലെന്നും വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.