Currency

തലസ്ഥാനം ഡിജിറ്റലാകുന്നു

സ്വന്തം ലേഖകന്‍Sunday, December 18, 2016 7:14 am

ഓട്ടോറിക്ഷകള്‍ക്ക് പിന്നാലെയാണ് നഗരത്തിലെ സ്വകാര്യ ബസുകളിലും ടാക്‌സി സര്‍വീസുകളിലും ഡിജിറ്റല്‍ രൂപത്തില്‍ പണമടയ്ക്കാനുള്ള സംവിധാനം വരുന്നത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെഹിക്കിള്‍ എസ്ടി എന്ന സ്വകാര്യ ഏജന്‍സിയാണ് മാറ്റത്തിന് പിന്നില്‍. ബസുകളില്‍ തിങ്കളാഴ്ച മുതല്‍ സംവിധാനം നിലവില്‍ വരും.

തിരുവനന്തപുരം: തിരുവനന്തപുരം നഗരം ഡിജിറ്റലാകുന്നു. നോട്ട് ക്ഷാമത്തെ തുടര്‍ന്ന് സകലമേഖലയിലും പ്രതിിസന്ധിയിലായതോടെയാണ് നഗരവും മാറുന്നത്. ബസുകാരും ടാക്‌സിക്കാരും ഡിജിറ്റല്‍ ആകുകയാണ്. ഡിജിറ്റല്‍ മണി ഉപയോഗിച്ച് ഇനി ബസ് കൂലിയും ടാക്‌സിക്കൂലിയും കൊടുക്കാം. ഓട്ടോറിക്ഷകള്‍ക്ക് പിന്നാലെയാണ് നഗരത്തിലെ സ്വകാര്യ ബസുകളിലും ടാക്‌സി സര്‍വീസുകളിലും ഡിജിറ്റല്‍ രൂപത്തില്‍ പണമടയ്ക്കാനുള്ള സംവിധാനം വരുന്നത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെഹിക്കിള്‍ എസ്ടി എന്ന സ്വകാര്യ ഏജന്‍സിയാണ് മാറ്റത്തിന് പിന്നില്‍. ബസുകളില്‍ തിങ്കളാഴ്ച മുതല്‍ സംവിധാനം നിലവില്‍ വരും. ആദ്യ ഘട്ടത്തില്‍ നഗരത്തിലോടുന്ന പത്ത് ബസുകളിലാണ് സംവിധാനം നടപ്പാക്കുക.

നഗരത്തിലെ വിവിധ ടാക്‌സി സര്‍വീസുകളുടെ കീഴിലുള്ള മുപ്പതോളം കാറുകളില്‍ ഇതിന്റെ ഉപകരണങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ 150 കാറുകളിലാണ് ഡിജിറ്റല്‍ പേയ്‌മെന്റ് ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്കുമായി ചേര്‍ന്നാണ് പദ്ധതി. വെഹിക്കിള്‍ എസ്ടി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ബസ് ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തവര്‍ക്ക് ബസില്‍കയറി ജിപിഎസ് സ്‌ക്രീനില്‍ മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത ശേഷം ടിക്കറ്റിനായി ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ സൈ്വപ് ചെയ്ത് ടിക്കറ്റ് കാശ് നല്‍കാം. ബസ് ഉടമകളുടെ അക്കൗണ്ടിലേക്ക് കാശ് നേരിട്ടെത്തുന്ന രീതിയിലാണ് സംവിധാനം.

ഓരോ ബസുകള്‍ക്കും ഓരോ റൂട്ട് നമ്പറുകള്‍ നല്‍കിയിട്ടുണ്ട്. ഡിജിറ്റല്‍ പേയ്‌മെന്റിലൂടെ പണം അടയ്ക്കുമ്പോള്‍ ഈ റൂട്ട് നമ്പറും ഒരു ലിങ്കും മൊബൈലില്‍ ലഭിക്കും. ഈ ലിങ്ക് യാത്ര ചെയ്യുന്നവര്‍ വീട്ടിലിരിക്കുന്ന ബന്ധുക്കള്‍ക്ക് ഷെയര്‍ ചെയ്താല്‍ അവര്‍ക്ക് ബസിനെ ലിങ്ക് വഴി ട്രാക്ക് ചെയ്യാന്‍ സാധിക്കും. ഇതിലൂടെ ബസ് എവിടെ എത്തി എന്ന് മനസിലാക്കാം. രാത്രി യാത്ര ചെയ്യുന്ന കുട്ടികള്‍ക്കും സംവിധാനം ഉപയോഗപ്പെടുത്തം. രാജ്യാന്തര ബ്രാന്‍ഡുകളായ യൂബറും ഓലയും പോലെ നാട്ടിലെ ടാക്‌സികളും ഇനി ഡിജിറ്റലാവുകയാണ്. ടാക്‌സികളില്‍ ജിപിഎസ് സ്‌ക്രീനും സ്വൈപ്പിംഗ് മെഷീനും സ്ഥാപിക്കും. വെഹിക്കിള്‍ എസ ടി യുടെ സഹായത്തോടെ ടാക്‌സി ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഡെബിറ്റ്, ക്രെഡിറ് കാര്‍ഡുകള്‍ സൈ്വപ് ചെയ്തും യാത്രക്കാര്‍ക്ക് പണമടയ്ക്കാം. കാറുകളിലും ലിങ്ക് അയച്ചുകൊടുത്തത് ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനമുണ്ട്. മെഷീനും ഉപകരണങ്ങളും ഘടിപ്പിക്കുന്നതിനു ബസില്‍ 24000 രൂപയും കാറില്‍ 18000 രൂപയുമാണ് ചെലവ്.

ബസുകളിലെയും ടാക്‌സികളിലെയും ഡിജിറ്റല്‍ വല്‍ക്കരണത്തിനുപുറമെ നഗരത്തില്‍ ഇ വാലറ്റും സജീവമായി. ഒട്ടേറെ കടകളും വഴിയോര കച്ചവടക്കാര്‍ വരെ ഇ വാലറ്റുകളിലേക്കു മാറിത്തുടങ്ങിയിട്ടുണ്ട്. പച്ചക്കറിക്കടകള്‍, ബാര്‍ബര്‍ഷോപ്പുകള്‍, ചെറിയ വസ്ത്രക്കടകള്‍, വഴിയോരക്കച്ചവടക്കാര്‍ എന്നിവരൊക്കെ ഈ സംവിധാനം ഉപയോഗിക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

9 thoughts on “തലസ്ഥാനം ഡിജിറ്റലാകുന്നു”

  1. Kurtis says:

    There is definately a lot to find out about this topic.
    I really like all the points you have made.

  2. Nice post. I was checking constantly this blog and I am impressed!
    Extremely useful information specifically the last part 🙂 I care for such information a lot.
    I was looking for this particular info for a very long
    time. Thank you and best of luck.

  3. There’s certainly a great deal to know about
    this topic. I really like all of the points you have made.

  4. I am sure this article has touched all the internet people, its really really
    nice post on building up new web site.

Comments are closed.

Top
x