Currency

നോട്ട് പ്രതിസന്ധി പരിഹരിക്കാന്‍ 500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ ഇന്ന് മുതല്‍ കേരളത്തിലേക്ക്

സ്വന്തം ലേഖകന്‍Monday, December 19, 2016 11:06 am

റിസര്‍വ് ബാങ്ക് മേഖലാ ഓഫീസിന്റെ അഭ്യര്‍ഥനപ്രകാരമാണ് നടപടി. നോട്ട് നിരോധനത്തിനുശേഷം കേരളത്തിലേക്ക് ഇതുവരെ എത്തിയതില്‍ ഭൂരിഭാഗവും 2000 രൂപയുടെയും 100 രൂപയുടെയും നോട്ടുകളായിരുന്നു.

തിരുവനന്തപുരം: നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ 500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ ഇന്ന് മുതല്‍ കേരളത്തില്‍ എത്തിത്തുടങ്ങും. റിസര്‍വ് ബാങ്ക് മേഖലാ ഓഫീസിന്റെ അഭ്യര്‍ഥനപ്രകാരമാണ് നടപടി. നോട്ട് നിരോധനത്തിനുശേഷം കേരളത്തിലേക്ക് ഇതുവരെ എത്തിയതില്‍ ഭൂരിഭാഗവും 2000 രൂപയുടെയും 100 രൂപയുടെയും നോട്ടുകളായിരുന്നു.

2000 രൂപയുടെ നോട്ടുകള്‍ മാത്രം എടിഎമ്മുകളിലൂടെ വിതരണം ചെയ്യുന്നതിനെതിരെ വ്യാപകമായ പരാതിയുയര്‍ന്നിരുന്നു. 100 രൂപയുടെ നോട്ടുകള്‍ എടിഎമ്മുകളില്‍ നിറച്ചു നിമിഷങ്ങള്‍ക്കകം തീരുകയാണെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് 500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ ലഭ്യമാക്കണമെന്നു റിസര്‍വ് ബാങ്ക് റീജനല്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. രണ്ടുദിവസങ്ങള്‍ക്കകം ബാങ്കുകള്‍ക്ക് ആവശ്യത്തിന് 500 രൂപ നോട്ടുകള്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

4 thoughts on “നോട്ട് പ്രതിസന്ധി പരിഹരിക്കാന്‍ 500 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ ഇന്ന് മുതല്‍ കേരളത്തിലേക്ക്”

  1. Your method of describing all in this paragraph is actually nice, every one can effortlessly know it,
    Thanks a lot.

  2. Francesca says:

    You have made some good points there. I looked on the web to learn more about
    the issue and found most people will go along with your views on this web site.

  3. Alysa says:

    Because the admin of this website is working, no hesitation very
    rapidly it will be well-known, due to its feature contents.

Comments are closed.

Top
x