Currency

ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടത് 21.7 ശതമാനം പേര്‍ മാത്രം

സ്വന്തം ലേഖകന്‍Monday, December 19, 2016 11:24 am

ബലാത്സംഗക്കേസ് പ്രതികളില്‍ 2015ല്‍ ശിക്ഷിക്കപ്പെട്ടത് 21.7 ശതമാനം പേര്‍ മാത്രം. ബലാത്സംഗത്തിന്റെ തലസ്ഥാനമെന്ന ദുഷ്‌പേരുള്ള ഡല്‍ഹിയില്‍ 35 ശതമാനം പേരേ ശിക്ഷിക്കപ്പെട്ടുള്ളൂ. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കാണിത്. അരുണാചല്‍പ്രദേശില്‍ ആരും ശിക്ഷിക്കപ്പെട്ടില്ല.

ന്യൂഡല്‍ഹി: ബലാത്സംഗക്കേസ് പ്രതികളില്‍ 2015ല്‍ ശിക്ഷിക്കപ്പെട്ടത് 21.7 ശതമാനം പേര്‍ മാത്രം. ബലാത്സംഗത്തിന്റെ തലസ്ഥാനമെന്ന ദുഷ്‌പേരുള്ള ഡല്‍ഹിയില്‍ 35 ശതമാനം പേരേ ശിക്ഷിക്കപ്പെട്ടുള്ളൂ. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കാണിത്. അരുണാചല്‍പ്രദേശില്‍ ആരും ശിക്ഷിക്കപ്പെട്ടില്ല. 384 കേസുകളാണ് ഇവിടെ രേഖപ്പെടുത്തിയത്. 408 പേരെ അറസ്റ്റുചെയ്തു. 303 പേര്‍ക്കെതിരെ കുറ്റപത്രം നല്‍കി. പക്ഷേ, ആരെയും ശിക്ഷിച്ചില്ല. മിസോറമില്‍ 77.4 ശതമാനംപേര്‍ ശിക്ഷിക്കപ്പെട്ടു. നാഗാലാന്‍ഡ് (76.7 ശതമാനം) ആണ് തൊട്ടുപിന്നില്‍.

2012 ഡിസംബറിലെ ‘നിര്‍ഭയ’യുടെ കൊലപാതകത്തിനുശേഷം സ്ത്രീകള്‍ക്കുനേരെയുള്ള കുറ്റകൃത്യങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ 11 ജില്ലകളില്‍ ഓരോ അതിവേഗകോടതികള്‍ രൂപവത്കരിച്ചിരുന്നു. എന്നിട്ടും കഴിഞ്ഞവര്‍ഷം 35 ശതമാനം പേരേ ശിക്ഷിക്കപ്പെട്ടുള്ളൂ.

ഗുജറാത്ത് (2.7), ജമ്മുകശ്മീര്‍ (4.7), കര്‍ണാടക (4.9), ബംഗാള്‍ (5), ഒഡിഷ (8.3), ആന്ധ്രാപ്രദേശ് (8.4), തെലങ്കാന (8.6), അസം (9.4) എന്നിവയാണ് ശിക്ഷാവിധി ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

4 thoughts on “ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടത് 21.7 ശതമാനം പേര്‍ മാത്രം”

  1. Shayna says:

    Hello, i feel that i saw you visited my blog so i got here to return the want?.I am attempting to to find things
    to enhance my website!I assume its adequate to use a few of your ideas!!

  2. Lora says:

    Write more, thats all I have to say. Literally, it seems as
    though you relied on the video to make your point.
    You clearly know what youre talking about, why waste your intelligence on just posting videos to your site when you could be giving us something enlightening to read?

  3. I could not refrain from commenting. Exceptionally well written!

Comments are closed.

Top
x