500, 1000 രൂപാ നോട്ടുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി ഫെബ്രുവരിയോടെ പരിഹരിക്കപ്പെടുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക ഗവേഷണവിഭാഗത്തിന്റെ വിലയിരുത്തല്‍.
ന്യൂഡല്‍ഹി: 500, 1000 രൂപാ നോട്ടുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി ഫെബ്രുവരിയോടെ പരിഹരിക്കപ്പെടുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക ഗവേഷണവിഭാഗത്തിന്റെ വിലയിരുത്തല്‍. നോട്ടുക്ഷാമം മാസങ്ങള്‍ നീളില്ലെന്നാണ് എസ്.ബി.ഐ.യുടെ ‘എക്കോറാപ്’ പഠനറിപ്പോര്‍ട്ട് പറയുന്നത്. രാജ്യത്തെ വിവിധ സെക്യൂരിറ്റി പ്രസ്സുകളില്‍ രാപകലില്ലാതെ നടക്കുന്ന അച്ചടി കണക്കിലെടുക്കുമ്പോള്‍ അസാധുവാക്കിയ നോട്ടിന്റെ 50 ശതമാനം ഡിസംബര്‍ അവസാനത്തോടെ വിതരണത്തിനെത്തുമെന്നാണ് ‘എക്കോറാപ്’ കണക്കുകൂട്ടുന്നത്. ജനുവരിയോടെ 75 ശതമാനം വിതരണത്തിനെത്തും. ഫെബ്രുവരി അവസാനത്തോടെ 7888 ശതമാനം നോട്ട് വിതരണത്തിനുണ്ടാവും.
ഡിസംബര്‍ അവസാനത്തോടെ പുതിയ 500 രൂപാ നോട്ടുകള്‍ ആവശ്യത്തിനെത്തുമെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. അതോടെ വലിയ അളവില്‍ പ്രശ്‌നങ്ങള്‍ തീരും. എന്തായാലും ഫെബ്രുവരിയോടെ പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത് എസ്.ബി.ഐ.യുടെ ചീഫ് ഇക്കണോമിക് അഡ്‌വൈസര്‍ സൗമ്യ കാന്തിഘോഷിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു.
പ്രധാനമായും കറന്‍സികൈമാറ്റത്തെ ആശ്രയിക്കുന്ന കാര്‍ഷികമേഖലയാണ് നോട്ടുറദ്ദാക്കല്‍ കാരണം ഏറ്റവും പ്രശ്‌നങ്ങള്‍ നേരിട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ഷികസംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ബംഗാള്‍, പഞ്ചാബ്, ഹരിയാണ, ബിഹാര്‍, ഗുജറാത്ത് എന്നിവയാണ് കടുത്തപ്രതിസന്ധി നേരിട്ടത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I seriously love your blog.. Pleasant colors & theme.
Did you make this web site yourself? Please reply back as I’m attempting to create my own personal website and would like to know where you got this from
or just what the theme is called. Cheers!
Definitely believe that which you stated. Your favorite justification seemed to be on the net the simplest thing to be aware of.
I say to you, I certainly get irked while people consider worries that they plainly don’t know about.
You managed to hit the nail upon the top and also defined out the whole thing without having side-effects ,
people could take a signal. Will probably be back to get more.
Thanks