Currency

നോട്ട് പിന്‍വലിക്കല്‍ ഏറ്റവും ബാധിച്ചത് രജിസ്‌ട്രേഷന്‍ വകുപ്പിനെ

സ്വന്തം ലേഖകൻTuesday, December 20, 2016 9:17 pm

നോട്ട് പിന്‍വലിക്കല്‍ ഏറ്റവും പ്രതികൂലമായി ബാധിച്ചത് രജിസ്‌ട്രേഷന്‍ വകുപ്പിനെയാണെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ ഏറ്റവും പ്രതികൂലമായി ബാധിച്ചത് രജിസ്‌ട്രേഷന്‍ വകുപ്പിനെയാണെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. നവംബര്‍ മാസം മാത്രം 26,000 ആധാരങ്ങളുടെ കുറവുണ്ട്. ആ മാസം മാത്രം 55 കോടി രൂപയാണ് വരുമാനത്തിലെ കുറവ്.

സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ പൊതുജനങ്ങളോട് മാന്യമായും സൗഹൃദപരമായും പെരുമാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വീടുകളില്‍ വരുന്ന അതിഥികള്‍ക്ക് നല്‍കുന്ന മര്യാദ ഓഫീസുകളില്‍ എത്തുന്ന സാധാരണക്കാര്‍ക്കും നല്‍കണം. താഴ്ന്ന ജീവനക്കാര്‍ മുതല്‍ ഐ.ജി വരെയുള്ള ജീവനക്കാര്‍ ഉള്‍പ്പെടെ സുതാര്യമായ ആശയവിനിമയവും ജനാധിപത്യപരമായ ചര്‍ച്ചകളും നടത്തണം. വകുപ്പ് വഴി സംസ്ഥാനത്തിന്റെ ഫണ്ട് ചോരുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. അത്തരക്കാര്‍ക്ക് മാനുഷിക പരിഗണന ഇല്ലാത്ത ശിക്ഷ കിട്ടുമെന്ന് മന്ത്രി പറഞ്ഞു.

രജിസ്‌ട്രേഷന്‍ വകുപ്പിലെ സബ് രജിസ്ട്രാര്‍ തലം വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വകുപ്പില്‍ സ്ഥലം മാറ്റത്തിലെ അഴിമതി ഔദ്യോഗികമായി അവസാനിച്ചതായും മന്ത്രി പറഞ്ഞു. സ്ഥലംമാറ്റം ഔദാര്യമല്ല. അഭിപ്രായവ്യത്യാസമില്ലാതെയാണ് സ്ഥലംമാറ്റം നടന്നത്. ദൈനംദിന ഭരണത്തില്‍ യൂണിയനുകള്‍ ഇടപെടേണ്ടതില്ല. പണത്തോടുള്ള ആര്‍ത്തി എവിടെയെങ്കിലും പിടിക്കപ്പെടും. ആരും രക്ഷിക്കില്ല. സബ് രജിസ്ട്രാര്‍മാര്‍ ഉള്‍പ്പെടെ 11 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിയെടുത്തത്.

വകുപ്പില്‍ എന്തു തീരുമാനവും നടപ്പാക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് നിയമപരവും ഭരണഘടനാപരവുമായ എന്ത് ആശ്വാസം കിട്ടുമെന്നാണ് നോക്കുന്നതെന്നു മന്ത്രി പറഞ്ഞു. ആധാരം എഴുത്തുകാരുടെ ജോലി നഷ്ടപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ പ്രമാണം ഏതു പൗരനും എഴുതണമെന്ന വിജ്ഞാപനം റദ്ദ് ചെയ്താല്‍ കോടതി ഇടപെടും. കാരണം അത് മൗലികാവകാശമാണ്. എല്ലാ തരത്തിലുമുള്ള ആധുനികവത്കരണവും വകുപ്പില്‍ നടപ്പാക്കും. കമ്പ്യൂട്ടര്‍വത്കരണവും ഇ-പേയ്‌മെന്റും വ്യാപകമാക്കും. ഉദ്യോഗസ്ഥര്‍ക്ക് മികച്ച പരിശീലന പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “നോട്ട് പിന്‍വലിക്കല്‍ ഏറ്റവും ബാധിച്ചത് രജിസ്‌ട്രേഷന്‍ വകുപ്പിനെ”

  1. Appreciating the dedication you put into your site
    and in depth information you present. It’s good to come across
    a blog every once in a while that isn’t the same outdated rehashed information. Wonderful read!
    I’ve bookmarked your site and I’m including your RSS feeds to my Google account.

  2. This is a very good tip particularly to those fresh to the blogosphere.
    Simple but very accurate info… Thank you for sharing this one.
    A must read article!

Comments are closed.

Top
x