കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ പുരുഷ വനിതാടീമുകള്‍. അന്താരാഷ്ട്ര താരങ്ങളാണ് ഇരുടീമുകളുടെയും കരുത്ത്. പുരുഷ വിഭാഗം ഫൈനലില്‍ നടന്ന ഇഞ്ചോടിഞ്ച് മത്സരത്തില്‍ കഴിഞ്ഞ തവണ നഷ്ടപ്പെട്ട ചാമ്പ്യന്‍പട്ടം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഓരോരുത്തരും.
ചെന്നൈ: ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ ചെന്നൈയില്‍ തുടക്കമാകും. കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ പുരുഷ വനിതാടീമുകള്‍. അന്താരാഷ്ട്ര താരങ്ങളാണ് ഇരുടീമുകളുടെയും കരുത്ത്. പുരുഷ വിഭാഗം ഫൈനലില്‍ നടന്ന ഇഞ്ചോടിഞ്ച് മത്സരത്തില്‍ കഴിഞ്ഞ തവണ നഷ്ടപ്പെട്ട ചാമ്പ്യന്‍പട്ടം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഓരോരുത്തരും.
ആന്ധ്രപ്രദേശുമായാണ് കേരളത്തിന്റെ ആദ്യമത്സരം. പരിചയസമ്പത്തും പുതുനിരയും പുരുഷ ടീമിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ഏഴുവര്‍ഷത്തിനുശേഷം ടീമില്‍ കളിക്കാനെത്തുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ ഇ കെ കിഷോര്‍ കുമാറും രാജ്യാന്തര താരങ്ങളായ ബിബിന്‍ എം ജോര്‍ജും ജെ റോം വീനിതുമാണ് ആണ് ടീമിന്റെ കരുത്ത്.
റെയില്‍വെയും പഞ്ചാബും തമിഴ്‌നാടും സര്‍വീസസുമാണ് പുരുഷ ടീമിന്റെ പ്രധാന എതിരാളികള്‍. വനിതാവിഭാഗത്തില്‍ 2008 മുതല്‍ കേരള ടീം റണ്ണേഴ്‌സ് അപ്പ് ആണ്. കെഎസ്ഇബി താരങ്ങളാണ് വനിതാ ടീമിന്റെ കരുത്ത്. റെയില്‍വെയും കര്‍ണാടകയുമാണ് മുഖ്യ എതിരാളികള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
whoah this blog is great i really like studying your articles.
Stay up the good work! You know, many persons are hunting around for this information, you can aid them greatly.