കേന്ദ്ര സര്‍ക്കാരിന്റെ നോട്ടുപിന്‍വലിക്കല്‍ നടപടി പതിമൂന്നാം പഞ്ചവല്‍സര പദ്ധതിയുടെ ആദ്യവര്‍ഷത്തെ നടത്തിപ്പിനെ ബാധിക്കുമെന്ന് ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാമചന്ദ്രന്‍. നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് നികുതി വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായി.
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ നോട്ടുപിന്‍വലിക്കല്‍ നടപടി പതിമൂന്നാം പഞ്ചവല്‍സര പദ്ധതിയുടെ ആദ്യവര്‍ഷത്തെ നടത്തിപ്പിനെ ബാധിക്കുമെന്ന് ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാമചന്ദ്രന്‍. നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് നികുതി വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായി. നോട്ട് പിന്‍വലിക്കല്‍ സംസ്ഥാന സമ്പദ്ഘടനയ്ക്കുണ്ടാക്കിയ ആഘാതം പഠിക്കാന്‍ നിയോഗിച്ച സമിതി സര്‍ക്കാരിന് ഇടക്കാല റിപ്പോര്‍ട്ട് നല്‍കി.
സംസ്ഥാനത്തെ ജനങ്ങളുടെ വാങ്ങല്‍ ശേഷിയെ കറന്‍സി ലഭ്യതയിലുണ്ടായ കുറവു ഗണ്യമായി ബാധിച്ചതാണ് നികുതി വരുമാനത്തിലെ കുറവിന് പ്രധാന കാരണമെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. സഹകരണ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പരമ്പരാഗത മേഖലകളടക്കമുള്ള തൊഴിലിനെ ഗണ്യമായി ബാധിച്ചു. ടൂറിസം മേഖലയിലടക്കമുള്ള തിരിച്ചടി സംസ്ഥാനത്തെ സമ്പദ്‌വ്യവസ്ഥയ്ക്കും ജനങ്ങള്‍ക്കും കനത്ത തിരിച്ചടിയുണ്ടാക്കിയതായും റിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍, ടൂറിസം മേഖലയൊഴികെയുള്ള മേഖലകളിലെ കണക്കുകള്‍ ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നില്ല. സഹകരണബാങ്കുകളിലെ പത്ത് ലക്ഷത്തിന് മുകളിലുള്ള അക്കൗണ്ടുകള്‍ പത്ത് ശതമാനത്തില്‍ താഴെ മാത്രമാണെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I’m not sure why but this web site is loading extremely slow for me.
Is anyone else having this issue or is it a issue on my
end? I’ll check back later on and see if the problem still exists.