Currency

അസാധുവാക്കിയ നോട്ടുകള്‍ കൈവശം വെച്ചാല്‍ പിഴ

സ്വന്തം ലേഖകന്‍Tuesday, December 27, 2016 12:22 pm

ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്ന പരമാവധി അസാധു നോട്ടുകളുടെ എണ്ണം 10 ആയിരിക്കും. ഏറ്റവും കുറഞ്ഞ പിഴയായി 50,000 രൂപയോ കൈവശമുള്ള പഴയ നോട്ടിന്റെ അഞ്ചിരട്ടി മൂല്യമോ, ഇതില്‍ ഏതാണോ കൂടുതല്‍ അത് പിഴയായി നല്‍കേണ്ടി വരും. ഇതു സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്.

ന്യൂഡല്‍ഹി: റിസര്‍ബാങ്ക് അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് പിഴ ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്ന പരമാവധി അസാധു നോട്ടുകളുടെ എണ്ണം 10 ആയിരിക്കും. ഏറ്റവും കുറഞ്ഞ പിഴയായി 50,000 രൂപയോ കൈവശമുള്ള പഴയ നോട്ടിന്റെ അഞ്ചിരട്ടി മൂല്യമോ, ഇതില്‍ ഏതാണോ കൂടുതല്‍ അത് പിഴയായി നല്‍കേണ്ടി വരും. ഇതു സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്. ഡിസംബര്‍ 30ന് മുന്‍പ് ഓര്‍ഡിനന്‍സ് ഇറങ്ങുമെന്നാണ് സൂചന. മുനിസിപ്പല്‍ മജിസ്‌ട്രേറ്റ് ആയിരിക്കും ഇത്തരം കേസുകള്‍ പരിഗണിക്കുകയെന്നുമാണ് സൂചന.

നവംബര്‍ എട്ടിനാണ് രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത്. കള്ളപ്പണവും ഭീകരവാദത്തിന് ഉപയോഗിക്കുന്ന പണവും തടയുന്നതിനായിരുന്നു നോട്ട് അസാധുവാക്കല്‍. 500, 1000 രൂപയുടെ 15.44 ലക്ഷം കോടിയുടെ കറന്‍സിയാണ് പ്രചാരത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഡിസംബര്‍ 13 വരെ 12.44 ലക്ഷം കോടി രൂപ തിരികെ ബാങ്കുകളില്‍ എത്തിയെന്നാണ് സര്‍ക്കാര്‍ കണക്ക്. പഴയനോട്ടുകള്‍ നിക്ഷേപിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 30 ആണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x