Currency

സംസ്ഥാനത്തെ മിനിമം കൂലി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു

സ്വന്തം ലേഖകൻTuesday, December 27, 2016 8:12 pm

സംസ്ഥാനത്തെ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും തൊഴിലെടുക്കുന്നവർക്കുള്ള ഏറ്റവും കുറഞ്ഞ കൂലി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു വിജ്ഞാപനമായി.

തിരുവനന്തപുരം: സംസ്ഥാനത്തെ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും തൊഴിലെടുക്കുന്നവർക്കുള്ള ഏറ്റവും കുറഞ്ഞ കൂലി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു വിജ്ഞാപനമായി. കൊറിയര്‍ സര്‍വീസുകള്‍, ഡി.റ്റി.പി സെന്ററുകള്‍, ഇന്റര്‍നെറ്റ് കഫേകള്‍, ടെലിഫോണ്‍ ബൂത്തുകള്‍, കാറ്ററിംഗ് സര്‍വീസുകള്‍, ഹൗസ് ബോട്ട് സര്‍വീസുകള്‍ എന്നിവയിലെ തൊഴിലാളികള്‍ക്ക് നല്‍കേണ്ട കുറഞ്ഞ കൂലി നിരക്കുകളും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

ഉത്തരവ്: സ.ഉ (അച്ചടി നം.196/2016/തൊഴില്‍) തീയതി: 2016 ഡിസംബര്‍ 21. വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. മിനിമം വേതന ഉപദേശക സമിതിയുടെ ഉപദേശ പ്രകാരമാണ് തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x