Currency

പാക് വെബ്‌സൈറ്റ് മലയാളികള്‍ ഹാക്ക് ചെയ്തു

സ്വന്തം ലേഖകന്‍Thursday, December 29, 2016 11:16 am

പാക്കിസ്താനിലെ സിയാല്‍കോട്ട് രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തുകൊണ്ടാണ് മലയാളി ഹാക്കര്‍മാരായ മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് പകരം വീട്ടിയത്. തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പാക് വെബ്‌സൈറ്റ് ഹാക്ക് ചെയ്ത വിവരം ഇവര്‍ പുറത്ത് വിട്ടത്.

കോഴിക്കോട്: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അനൗദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത പാകിസ്താന്‍ ഹാക്കര്‍മാര്‍ക്ക് ഇന്ത്യന്‍ ഹാക്കര്‍ മാരുടെ മറുപണി. പാക്കിസ്താനിലെ സിയാല്‍കോട്ട് രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തുകൊണ്ടാണ് മലയാളി ഹാക്കര്‍മാരായ മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് പകരം വീട്ടിയത്. തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പാക് വെബ്‌സൈറ്റ് ഹാക്ക് ചെയ്ത വിവരം ഇവര്‍ പുറത്ത് വിട്ടത്.

hack-1

ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത പേജില്‍ പാക് വെബ്‌സൈറ്റിന്റെ യൂസര്‍ നെയിമും പാസ് വേഡും പരസ്യപ്പെടുത്തുകയും അതുവഴി ഇന്ത്യക്കാരോട് പ്രതിഷേധം രേഖപ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.

കാശ്മീരി ചീറ്റ എന്ന ഗ്രൂപ്പാണ് കഴിഞ്ഞ ദിവസം ട്രിവാന്‍ഡ്രം എയര്‍പോര്‍ട്ട്.കോം എന്ന സ്വകാര്യ വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. തങ്ങള്‍ അപരാജിതരാണെന്നും പാക് സൈബര്‍ അറ്റാക്കേഴ്‌സ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇവര്‍ വെബ്‌സൈറ്റില്‍ കുറിച്ചു.

‘മെസ് വിത് ദി ബെസ്റ്റ്, ഡൈ ലൈക്ക് ദി റെസ്റ്റ്’ എന്ന സന്ദേശവും ഹാക്കര്‍മാര്‍ വെബ്‌സൈറ്റില്‍ കുറിച്ചിരുന്നു.

hack2


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x