Currency

90 ശതമാനം അസാധു നോട്ടും ബാങ്കുകളില്‍ എത്തി

സ്വന്തം ലേഖകന്‍Thursday, December 29, 2016 12:00 pm

അസാധുവാക്കിയ 15.4 ലക്ഷം കോടിയുടെ 500, 1000 നോട്ടുകളില്‍ 14 ലക്ഷം കോടിയുടേതും തിരികെ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടു. സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലുമേറെയാണിത്. മൂന്നു ലക്ഷം കോടിയോളം വ്യാജ കറന്‍സിയാണെന്നും ഇവ തിരിച്ചത്തെില്ലെന്നുമായിരുന്നു സര്‍ക്കാര്‍ കണക്കുകൂട്ടല്‍.

ന്യൂഡല്‍ഹി: അസാധു നോട്ടുകളില്‍ തിരിച്ചുനല്‍കാനുള്ള സമയപരിധി അവസാനിക്കുന്നതിന് ദിവസം മുമ്പേ 90 ശതമാനം നോട്ടുകളും ബാങ്കുകളില്‍ മടങ്ങിയെത്തി. അസാധുവാക്കിയ 15.4 ലക്ഷം കോടിയുടെ 500, 1000 നോട്ടുകളില്‍ 14 ലക്ഷം കോടിയുടേതും തിരികെ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടു. സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലുമേറെയാണിത്. മൂന്നു ലക്ഷം കോടിയോളം വ്യാജ കറന്‍സിയാണെന്നും ഇവ തിരിച്ചത്തെില്ലെന്നുമായിരുന്നു സര്‍ക്കാര്‍ കണക്കുകൂട്ടല്‍.

കണക്കില്‍പെടാത്ത സമ്പാദ്യം നിക്ഷേപിക്കാന്‍ മറ്റു വഴികള്‍ തേടിയിട്ടുണ്ടാകുമെന്നാണ് തിരിച്ചെത്തിയ പണത്തിന്റെ കണക്ക് സൂചിപ്പിക്കുന്നതെന്ന് കരുതുന്നു. ഒരാള്‍ക്ക് നിക്ഷേപിക്കാന്‍ സാധിക്കുന്ന 2.5 ലക്ഷത്തിന്റെ മുകളിലുള്ള പണത്തിന് നികുതിവരുമാനമുണ്ടാകുമെന്നായിരുന്നു വിലയിരുത്തല്‍. അതുവഴി സര്‍ക്കാറിന് ഒരു വിഹിതം നല്‍കാനാകുമെന്ന ആര്‍.ബി.ഐ പ്രതീക്ഷ പാളി.

കണക്കില്‍പെടാത്ത പണം സ്വയം വെളിപ്പെടുത്തുന്നവര്‍ക്ക് 50 ശതമാനം പിഴ ചുമത്തുന്ന പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അങ്ങനെ കിട്ടുന്ന പണത്തില്‍ 25 ശതമാനം ദരിദ്രരുടെ ക്ഷേമത്തിനായി മാറ്റിവെക്കാനും തീരുമാനിച്ചു. അത്തരം വെളിപ്പെടുത്തലുകള്‍ നികുതി വരുമാനം വര്‍ധിപ്പിക്കുമെന്നായിരുന്നു വിലയിരുത്തല്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x