ആനുവല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സിറ്റി സിസ്റ്റംസിന്റെ റിപ്പോര്‍ട്ടിലാണ് മുംബൈ നഗരത്തോടൊപ്പം തലസ്ഥാനവും ജീവിത നിലവാരം മെച്ചപ്പെട്ട നഗരമായി കണ്ടെത്തിയത്. രാജ്യത്തെ 21 നഗരങ്ങളിലാണ് സര്‍വ്വേ നടത്തിയത്. തിരുവനന്തപുരത്തൊടൊപ്പം മുംബൈ, ബംഗലൂരു, കൊല്‍ക്കത്ത, തുടങ്ങിയ മെട്രോ നഗരങ്ങളും സര്‍വ്വേയില്‍ ഉള്‍പ്പെട്ടിരുന്നു.
തിരുവനന്തപുരം: രാജ്യത്ത് ജീവിത നിലവാരം ഏറ്റവും മെച്ചപ്പെട്ട നഗരം തിരുവനന്തപുരമാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ആനുവല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സിറ്റി സിസ്റ്റംസിന്റെ റിപ്പോര്‍ട്ടിലാണ് മുംബൈ നഗരത്തോടൊപ്പം തലസ്ഥാനവും ജീവിത നിലവാരം മെച്ചപ്പെട്ട നഗരമായി കണ്ടെത്തിയത്. രാജ്യത്തെ 21 നഗരങ്ങളിലാണ് സര്‍വ്വേ നടത്തിയത്. തിരുവനന്തപുരത്തൊടൊപ്പം മുംബൈ, ബംഗലൂരു, കൊല്‍ക്കത്ത, തുടങ്ങിയ മെട്രോ നഗരങ്ങളും സര്‍വ്വേയില്‍ ഉള്‍പ്പെട്ടിരുന്നു.
നാലു മേഖലകളിലായി 115 കാര്യങ്ങളാണ് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയത്. നഗരാസൂത്രണം, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാതിനിധ്യം, വിഭവ സമാഹരണം, ഉത്തരവാദിത്വം എന്നിങ്ങനെയായിരുന്നു പ്രധാനമേഖലകള്‍. സര്‍വ്വേ പൂര്‍ത്തിയാക്കിയപ്പോള്‍ 10 ല്‍ 4.2 മാര്‍ക്ക് മുംബൈക്കും തിരുവനന്തപുരത്തിനും ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തെത്തിയ കൊല്‍ക്കത്തയെ പിന്തള്ളിയാണ് തിരുവനന്തപുരം ഒന്നാമെത്തിയത്. കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വേയില്‍ തിരുവനന്തപുരം രണ്ടാമതെത്തിയിരുന്നു. കൊല്ക്കൊത്തയ്ക്കൊപ്പം പൂനയും രണ്ടാമതെത്തിയിട്ടുണ്ട്.
സര്‍വ്വേ നടത്തിയതില്‍ ആറു നഗരങ്ങളില്‍ ബജറ്റ് വിഹിതം വിനയോഗിക്കുന്നത് 15 ശതമാനത്തിലും താഴെയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ തലസ്ഥാനം ബഹുദൂരം മുന്നിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 79 ശതമാനം തലസ്ഥാനം ചെലവാക്കുമ്പോള്‍ ബംഗലൂരും 61%, ഹൈദ്രബാദ് 24% വീതമാണ് ചെലവഴിക്കുന്നതെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.