2016 നവംബര്‍ ഒമ്പതുമുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലത്ത് വിദേശത്തായിരുന്നവര്‍ക്ക് 2017 മാര്‍ച്ച് 31 വരെയും അസാധുനോട്ട് മാറിയെടുക്കാമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്.
ന്യൂഡൽഹി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ പ്രവാസികള്‍ക്ക് 2017 ജൂണ്‍ 30വരെ മാറ്റിയെടുക്കാം. 2016 നവംബര്‍ ഒമ്പതുമുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലത്ത് വിദേശത്തായിരുന്നവര്‍ക്ക് 2017 മാര്‍ച്ച് 31 വരെയും അസാധുനോട്ട് മാറിയെടുക്കാമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്.
അതേസമയം ഇത്തരത്തിൽ നോട്ട് മാറ്റാനുള്ള പ്രവാസികൾ നാട്ടിൽ വിമാന ഇറങ്ങുമ്പോൾ കൈവശമുള്ള അസാധുനോട്ടിന്റെ കണക്ക് കസ്റ്റംസ് അധികൃതര്‍ മുമ്പാകെ ബോധിപ്പിക്കണം.
നോട്ട് മാറാന്‍ റിസര്‍വ് ബാങ്ക് ഓഫിസില്‍ ചെല്ലുമ്പോള്‍ കസ്റ്റംസ് ഓഫീസർക്ക് മുന്നിൽ വെച്ച് പൂരിപ്പിച്ച ഫോറവും സത്യപ്രസ്താവനയും ഒപ്പിട്ട് നല്‍കണം. റിസര്‍വ് ബാങ്കിന്റെ ഏതൊക്കെ ഓഫിസുകളിലാണ് ഇത്തരത്തില്‍ അസാധുനോട്ട് മാറ്റം അനുവദിക്കുകയെന്ന് പിന്നീട് അറിയിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.