Currency

അഗ്‌നി4 വീണ്ടും വിജയകരമായി വിക്ഷേപിച്ചു

സ്വന്തം ലേഖകന്‍Monday, January 2, 2017 2:36 pm

ഒഡിഷ: ഇന്ത്യയുടെ ആണവവാഹക മിസൈലായ അഗ്‌നി4 വിജയകരമായി വിക്ഷേപിച്ചു. ഒഡിഷയിലെ ബാലസോറിലായിരുന്നു വിക്ഷേപണം. രണ്ട് ഘട്ടമുള്ള ഉപരിതല ബാലിസ്റ്റിക് മിസൈലാണ് അഗ്‌നി4. 20 മീറ്റര്‍ നീളമുള്ള മിസൈലിന് 17 ടണ്‍ ഭാരമുണ്ട്. 4000 കിലോമീറ്റര്‍ ദൂരത്തേക്ക് ഒരു ടണ്‍ ആണവ യുദ്ധ സാമഗ്രികള്‍ എത്തിക്കാന്‍ ശേഷിയുളള മിസൈലാണിത്. ഡി.ആര്‍ഡിഓ ആണ് അഗ്‌നി4 നിര്‍മിച്ചത്.

അഗ്‌നി4ന്റെ അഞ്ചാമത്തെ പരീക്ഷണമാണിത്. 2011, 2012, 2014, 2015 വര്‍ഷങ്ങളിലും അഗ്‌നി4 വിക്ഷേപിച്ച് വിജയം കണ്ടിരുന്നു. ഇതിനോടകം തന്നെ അഗ്‌നി4 സൈന്യത്തിന്റെ ഭാഗമായിട്ടുണ്ട്. കൃത്യമായ നിരീക്ഷണത്തിന്റെ ഫലമായി എല്ലാ തടസങ്ങളും മറികടന്നെന്ന് പ്രതിരോധമന്ത്രാലയം പ്രതികരിച്ചു. നവീനവും വിശ്വാസയോഗ്യവുമായ സങ്കേതങ്ങളാണ് മിസൈലില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ഡിആര്‍ഡിഓയും പറഞ്ഞു. ഡിസംബര്‍ 26ന് ഡിആര്‍ഡിഓ അഗ്‌നി 5 വിജയകരമായി വിക്ഷേപിച്ചിരുന്നു. ഭൂഖണ്ഡാന്തര മിസൈലായ അഗ്‌നി5ന് 5,000 കിലോമീറ്ററിനുമേല്‍ ദൂരപരിധിയുണ്ട്. അഗ്‌നി5 വിജയത്തോടെ ഏഷ്യ മുഴുവന്‍ ഇന്ത്യയുടെ പ്രഹരപരിധിയിലായി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x