Currency

നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ ഉടന്‍ പ്രഖ്യാപിക്കും

സ്വന്തം ലേഖകന്‍Tuesday, January 3, 2017 1:54 pm

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉടനുണ്ടാകും. തിരഞ്ഞെടുപ്പു കമ്മിഷന്‍ യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍മാരുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ഇന്നു ചര്‍ച്ച നടത്തും. തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപനത്തിനു മുന്നോടിയായുള്ള ചര്‍ച്ചയില്‍ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകളും ക്രമസമാധാന നിലയും വോട്ടര്‍പട്ടിക പ്രസിദ്ധീകരണവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തും.

തിരഞ്ഞെടുപ്പു സുരക്ഷയ്ക്ക് സിആര്‍പിഎഫിനെ വിന്യസിക്കുന്നതു സംബന്ധിച്ച് കമ്മിഷന്‍ ആഭ്യന്തര മന്ത്രാലയത്തിലെയും സിആര്‍പിഎഫിലെയും ഉദ്യോഗസ്ഥരുമായും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും ഇന്നലെ ചര്‍ച്ച നടത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x