Currency

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസം നീട്ടി

സ്വന്തം ലേഖകന്‍Tuesday, January 3, 2017 1:59 pm

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി. ഡിസംബര്‍ 31ന് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്ന പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ആറു മാസം നീട്ടിയത്. അടുത്ത ജൂണ്‍ 30നകം മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും ഇത്തരത്തില്‍ നീട്ടിയിട്ടുണ്ട്. ഇന്ന് നടന്ന പി.എസ്.സി യോഗത്തിന് ശേഷമാണ് റാങ്ക് ലിസ്റ്റുകള്‍ നീട്ടാനുള്ള തീരുമാനം പി.എസ്.സി കൈക്കൊണ്ടത്.

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകളും ഉദ്യോഗാര്‍ത്ഥികളും സമരം നടത്തിയിരന്നു. സമരത്തെ തുടര്‍ന്ന് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ പി.എസ്.സിയോട് ശിപാര്‍ശ ചെയ്തിരുന്നു. ഇതിലാണ് ഇപ്പോള്‍ പി.എസ്.സിയുടെ തീരുമാനം പുറത്ത് വന്നിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x