
ന്യൂഡല്‍ഹി: ഇലക്ട്രോണിക് ചിപ് ഘടിപ്പിച്ചതും ബയോമെട്രിക് സുരക്ഷാസംവിധാനങ്ങളുള്ളതുമായ ഇപാസ്പോര്‍ട്ട് ഈ വര്‍ഷം തന്നെ പുറത്തിറക്കാനൊരുങ്ങി സര്‍ക്കാര്‍. ബയോമെട്രിക് വിവരങ്ങളും പാസ്പോര്ട്ടില് രേഖപ്പെടുത്തിയിട്ടുള്ള മറ്റു വിവരങ്ങളും ചിപ്പിലും ഉള്പ്പെടുത്തിയിരിക്കുമെന്നതിനാല് ഇപാസ്പോര്‍ട്ട് ഇലക്ട്രോണിക് പരിശോധനയ്ക്കു വിധേയമാക്കാനാകും.
പാസ്പോര്‍ട്ടിന്റെ ദുരുപയോഗം തടയുകയാണു ലക്ഷ്യം. വ്യാജ പാസ്പോര്‍ട്ടുകള്‍ക്കുള്ള സാധ്യത ഇല്ലാതാക്കാനും ഇതിലൂടെ സാധിക്കും. ജര്‍മനി, ഇറ്റലി, ഘാന എന്നിവയുള്‍പ്പെടെ ലോകത്തിലെ പകുതിയിലധികം രാജ്യങ്ങളിലും ബയോമെട്രിക് ഇപാസ്പോര്‍ട്ടാണുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.