Currency

ഗാന്ധിജിയുടെ ചിത്രമില്ലാത്ത 2000 രൂപ നോട്ടുകള്‍; അച്ചടിപ്പിശകെന്ന് അധികൃതര്‍

സ്വന്തം ലേഖകന്‍Thursday, January 5, 2017 2:50 pm

ഷിയാപൂര്‍: ഗാന്ധിജിയുടെ ചിത്രമില്ലാത്ത 2000 രൂപ നോട്ടുകള്‍ ലഭിച്ച ഗ്രാമീണര്‍ ആശങ്കയിലായി. മദ്ധ്യപ്രദേശിലെ ഷിയാപൂരിലെ എസ്.ബി.ഐയില്‍ നിന്നും ലഭിച്ച നോട്ടുകളിലാണ് ഗാന്ധിജയുടെ ചിത്രമില്ലാതിരുന്നത്. നോട്ടുകള്‍ വ്യാജമാണെന്ന് കരുതി ബാങ്കിലെത്തിയ ഗ്രാമീണരോട് അച്ചടിപ്പിശകാണെന്നാണ് അധികൃതര്‍ അറിയിച്ചത്.

നോട്ടുകള്‍ വ്യാജമല്ലെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. നോട്ടുകള്‍ തിരിച്ചെടുത്തെങ്കിലും പകരം പണം നല്‍കാന്‍ അധികൃതര്‍ തയാറായില്ലെന്നാണ് ഗ്രാമീണരുടെ പരാതി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x