
ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് നടന് ഓം പുരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. 66 വയസായിരുന്നു. ഹിന്ദി, ഇംഗ്ലീഷ്, മാറാത്തി, പഞ്ചാബി, കന്നട തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ച ഓംപുരി, പാകിസ്താനി, ബ്രിട്ടീഷ്, ഹോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ പുരാവൃത്തം, ആടുപുലിയാട്ടം എന്നീ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
1950 ഒക്ടോബര്‍ 18ന് ഹരിയാനയിലാണ് ഇദ്ദേഹം ജനിച്ചത്. സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹത്തിന്റെ ആദ്യ സിനിമ 1976ല്‍ പുറത്തിറങ്ങിയ ഘാഷിരാം കോട്വല്‍ ആയിരുന്നു. പിന്നീട് നാല് പതിറ്റാണ്ട് കാലത്തോളം നിരവധി ഭാഷകളിലെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ സാന്നിധ്യം അറിയിച്ച അദ്ദേഹം 200ലധികം സിനിമകളില്‍ സ്വഭാവ നടനായി മികച്ച അഭിനയം കാഴ്ച വെച്ചു. പാകിസ്താന്, ബ്രിട്ടീഷ് സിനിമകള്‍ക്ക് പുറമെ ഹോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
എട്ട് ഓസ്കാര്‍ അവാര്‍ഡ് നേടിയ ഗാന്ധി എന്ന ഹോളിവുഡ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. 1990ല്‍ പത്മശ്രീ ലഭിച്ചു. രണ്ട് തവണ മികച്ച നടനുള്ള ദേശിയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭവനി ഭവായ്, സദ്ഗതി, അര്ധ് സത്യ, മിര്‍ച്ച് മസാല, ധാരാവി തുടങ്ങിയ ഓംപുരിയുടെ ശ്രദ്ധേയ ചിത്രങ്ങളില്‍ ചിലതാണ്. കണ്ണന് താമരക്കുളം സംവിധാനം ചെയ്ത ആടുപുലിയാട്ടമാണ് അവസാന മലയാള സിനിമ. സംവത്സരങ്ങള്‍, പുരാവൃത്തം എന്നീ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.