Currency

500 രൂപാ നോട്ടിലും മഷിപടരുന്നു

സ്വന്തം ലേഖകന്‍Friday, January 6, 2017 4:20 pm

കൊച്ചി: രണ്ടായിരം രൂപാ നോട്ടുകള്‍ക്കുപിന്നാലെ അഞ്ഞൂറുരൂപാനോട്ടുകളിലും മഷിപടരുന്നതായി പരാതി. പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന നോട്ടുകളില്‍ വിയര്‍പ്പ് പറ്റിയതോടെയാണ് അഞ്ഞൂറിന്റെ നോട്ടുകളില്‍ മഷിപടര്‍ന്നത്. കൊച്ചി വൈറ്റിലയിലെ ചുമട്ടുതൊഴിലാളിക്ക് പണിക്കൂലിയായി കിട്ടിയ അഞ്ഞൂറിന്റെ രണ്ടു നോട്ടുകളിലാണ് മഷിപടര്‍ന്നത്.

500ന്റെ നോട്ടുകള്‍ക്കുള്ളില്‍ 100ന്റെ നോട്ടുകളും വെച്ച് മടക്കി പോക്കറ്റിലാണ് സൂക്ഷിച്ചത്. ഷര്‍ട്ടില്‍ വിയര്‍പ്പ് പിടിച്ചതോടെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന നോട്ടുകളില്‍ മഷിപടരുകയായിരുന്നു. അടുത്ത ദിവസം കൊച്ചിയിലെ റിസര്‍വ് ബാങ്ക് ഓഫിസില്‍ നോട്ടുമാറാന്‍ ചെന്നെങ്കിലും മറ്റൊരുദിവസം വരാന്‍ പറഞ്ഞ് തിരിച്ചയച്ചു. പലയിടങ്ങളിലും രണ്ടായിരം രൂപയുടെ നോട്ടുകള്‍ മഷിപടര്‍ന്ന് ഉപയോഗിക്കാന്‍കഴിയാത്ത സ്ഥിതിയായത് നേരത്തെ ചര്‍ച്ചയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x