Currency

വാഹന ലൈസന്‍സ്, റജിസ്‌ട്രേഷന്‍ ഫീസ് കുത്തനെ കൂട്ടി

സ്വന്തം ലേഖകന്‍Saturday, January 7, 2017 12:36 pm

ന്യൂഡല്‍ഹി: മോട്ടോര്‍ വാഹനങ്ങളുടെ ലൈസന്‍സ്, റജിസ്‌ട്രേഷന്‍ നിരക്കുകള്‍ കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍. ലൈസന്‍സ് പുതുക്കാനുള്ള നിരക്ക് 50ല്‍ നിന്ന് 200 രൂപയാക്കി. വാഹന റജിസ്‌ട്രേഷന്‍ നിരക്കില്‍ പത്തിരട്ടിയോളം വര്‍ധനയുണ്ടായപ്പോള്‍ ഡ്രൈവിങ് സ്‌കൂളുകളുടെ റജിസ്‌ട്രേഷന്‍ നിരക്ക് 2500ല്‍ നിന്ന് 10,000 രൂപയാക്കി വര്‍ധിപ്പിച്ചു.

ഇറക്കുമതി ചെയ്ത ബൈക്കുകളുടേയും കാറുകളുടെയും റജിസ്‌ട്രേഷന്‍ തുകയും വര്‍ധിപ്പിച്ചു. ബൈക്കിന്റേത് 200ല്‍ നിന്ന് 1500ന് മുകളിലേക്കും 800 രൂപയായിരുന്ന കാറുകളുടെ തുക 5000 രൂപയ്ക്കു മുകളിലേക്കുമെത്തി. കഴിഞ്ഞ ഒരു വര്‍ഷമായി നിരക്ക് വര്‍ധിപ്പിച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ നടപടി.

പുതുക്കിയ നിരക്ക്:

ലേണേഴ്‌സ് ലൈസന്‍സ് ഫീസ് 30ല്‍ നിന്ന് 150 രൂപയാക്കി.ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് അന്‍പതില്‍ നിന്ന് 200 രൂപയാക്കി.രാജ്യാന്തര ഡ്രൈവിങ് പെര്‍മിറ്റ് നിരക്ക് 500ല്‍ നിന്ന് 1000 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.ഡ്രൈവിങ് സ്‌കൂളുകളുടെ ലൈസന്‍സ് പുതുക്കുന്നതിനുള്ള തുക 2500ല്‍ നിന്ന് 5000 രൂപയാക്കി.മുചക്ര വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ ഫീസ് മുന്നൂറില്‍ നിന്ന് 1000 രൂപയാക്കി ഉയര്‍ത്തി.ബസുകള്‍, ചരക്കുലോറി എന്നിവയുടെ നിരക്ക് 600ല്‍ നിന്ന് 1500 രൂപയാക്കി.ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് ഫീസ് 2500ല്‍ നിന്ന് 5000 ആക്കി ഉയര്‍ത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x