
മുംബൈ: 2016ല്‍ വടക്കന്‍ മേഖലയില്‍ ട്രെയിനുകളിലെ വനിത കംപാര്‍ട്ട്മെന്റുകളില്‍ നിന്ന് 13,000 പുരുഷയാത്രികരെ പിടികൂടിയെന്ന് റിപ്പോര്‍ട്ട്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കും സംരക്ഷണത്തിനും ആര്‍പിഎഫ് വളരെയേറെ പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് നോര്‍ത്തേണ്‍ റെയില്‍വേ ചീഫ് സെക്യൂരിറ്റി കമ്മീഷണര്‍ സഞ്ജയ് കിഷോര്‍ പറഞ്ഞു. അതിന്റെ ഭാഗമായി ഡല്‍ഹിയില്‍ ഭൈരവി, വിരാംഗന സംഘങ്ങളെയും ഫിറോസ്പൂരില്‍ വൈശാലി സംഘത്തെയും അതിനൊപ്പം വനിത ആര്‍പിഎഫ് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സോഷ്യല്‍ മീഡിയ ഫോറത്തില്‍ ലഭിച്ചിട്ടുള്ള പരാതികള്‍ പ്രകാരം എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കിഷോര്‍ അറിയിച്ചു. കശ്മീര്‍ താഴ്വരയിലെ പ്രത്യേക സാഹചര്യത്തില്‍ അവിടേക്കുള്ള ട്രെയിനുകളില്‍ മുഴുനീളം സമയാസമയങ്ങളില്‍ ആര്‍പിഎഫ് അകമ്പടിയായി പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.