
തിരുവനന്തപുരം: വനിതാ യാത്രക്കാര്‍ക്ക് മാത്രമായി ‘പിങ്ക്ബസ്’ വരുന്നു. പിങ്ക് നിറത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടി മാത്രമോടുന്നതാണ് കെഎസ്ആര്‍ടിസിയുടെ പുതിയ ബസ്. ആദ്യഘട്ടത്തില്‍ തലസ്ഥാനത്താണ് ബസിറക്കുക. ഡ്രൈവറും കണ്ടക്ടറും സ്ത്രീകളെയാക്കാനാണ് ആലോചന. തുടക്കത്തില്‍ കണ്ടക്ടര്‍ മാത്രമായിരിക്കും വനിതയാവുക.
പുതുവര്‍ഷ സമ്മാനമായാണ് കെ.എസ്.ആര്‍.ടി.സി പിങ്ക് ബസിനെ നിരത്തിലിറക്കുന്നത്. പോലീസിന്റെ പിങ്ക് പട്രോളിംഗ് വാഹനത്തിന്റേതു പോലെയും ഷീ ടാക്‌സി പോലെയും പിങ്കും വെള്ളയും ഇടകലര്‍ന്ന നിറമാണ് ഈ സ്ത്രീ സൗഹൃദ ബസിന്. പഴയ രണ്ട് കെഎസ്ആര്‍ടിസി ബസുകളാണ് ആദ്യ ഘട്ടത്തില്‍ നിറം മാറ്റി പുതുക്കി ഇറക്കുന്നത്. പ്രത്യേകം നിറത്തിലുള്ള ബസുകളുടെ പണികള്‍ പാപ്പനംകോട് കെ.എസ്.ആര്‍.ടി.സിയുടെ സെന്‍ട്രല്‍ വര്‍ക്‌സില്‍ പൂര്‍ത്തിയായി വരുന്നു.
നിലവില്‍ കെ.എസ്.ആര്‍.ടി.സി. ലേഡീസ് ഒണ്‍ലി ബസുകള്‍ ഓടുന്നുണ്ടെങ്കിലും പ്രത്യേക നിറത്തോട് കൂടി സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി ബസുകള്‍ ഓടിക്കുന്ന സംരംഭം ഇത് ആദ്യമായാണ്. മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കാനും കെഎസ് ആര്‍ടിസിക്ക് പദ്ധതിയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.