Currency

പുതിയതായി തുടങ്ങിയത് രണ്ട് കോടിയിലേറെ ബാങ്ക് അക്കൗണ്ടുകള്‍

സ്വന്തം ലേഖകന്‍Monday, January 9, 2017 2:44 pm

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനുശേഷം നാല്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ പുതിയതായി തുടങ്ങിയത് രണ്ട് കോടിയിലേറെ ബാങ്ക് അക്കൗണ്ടുകള്‍. ഇവയില്‍ മൊത്തമായെത്തിയ നിക്ഷേപം മൂന്ന് ലക്ഷം കോടി രൂപയിലേറെ. ഇതില്‍ തന്നെ 50,000 കോടിയോളം രൂപയാണ് പണമായി അക്കൗണ്ടിലടച്ചത്. ബാക്കിയുള്ള തുക ചെക്ക്, ഡിഡി എന്നിവയായാണ് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിട്ടുള്ളത്.

ഫിനാന്‍ഷ്യന്‍ ഇന്റലിജന്‍സ് യൂണിറ്റ് ശേഖരിച്ച വിവരങ്ങളില്‍ നിന്നാണ് ഈ വെളിപ്പെടുത്തല്‍. നവംബര്‍ 15നും ഡിസംബര്‍ 25നുമിടയിലാണ് 2.10 കോടി അക്കൗണ്ടുകള്‍ പുതിയതായി തുറന്നത്. ജന്‍ധന്‍ യോജന കാമ്പയിന്റെ ഭാഗമായി മൊത്തം 20 കോടി അക്കൗണ്ടുകളാണ് രണ്ട് വര്‍ഷംകൊണ്ട് തുറന്നത്. എന്നാല്‍ പ്രചാരണങ്ങളോ കാമ്പയിനോ ഇല്ലാതെ നാല്‍പത് ദിവസംകൊണ്ട് രണ്ട് കോടിയിലേറെ അക്കൗണ്ടുകളാണ് പുതിയതായി തുടങ്ങിയത്. ഇത് നേട്ടമായാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x