
ന്യൂഡല്‍ഹി: ഇന്ത്യയില്‍ യുഎഇ നടത്തിയ വിദേശ നിക്ഷേപം 2016ല്‍ ഒമ്പതു മാസം കൊണ്ട് നൂറ് കോടി ഡോളര്‍ വര്‍ധിച്ചെന്ന് ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹദ് അല്‍ ബന്ന. ദുബായ് എക്കണോമിക് ഡെവലപ്മെന്റിന്റെ ഏജന്‍സിയായ ദുബായ് ഇന്‍വെസ്റ്റ്മെന്റ് ഡെവലപ്മെന്റ് ഏജന്‍സി മോറിസണ്‍ മേനോനുമായി ചേര്‍ന്ന് ഡല്‍ഹി താജ് പാലസില്‍ സംഘടിപ്പിച്ച ദുബായ് എഫ്ഡിഐ ഇന്ത്യ ബിസിനസ് മീറ്റില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഎഇ കമ്പനികളുടെ ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങളില്‍ കഴിഞ്ഞ വര്‍ഷം 10 ബില്യണ്‍ യുഎസ് ഡോളറിലധികം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. അതില്‍ അബുദാബി കിരീടാവകാശിയും യുഎഇ സൈനിക വിഭാഗം ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഹിസ് ഹൈനസ് മൊഹദ് ബിന്‍ സയിദ് അല്‍ നഹ്യാന് ഫെബ്രുവരിയില്‍ നടത്തിയ സന്ദര്‍ശനത്തിനു ശേഷം യുഎഇയുടെ വിദേശ നിക്ഷേപം ഒരു ബില്യണ്‍ യുഎസ് ഡോളറില്‍ അധികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.