
കോഴിക്കോട് : പ്രവാസി മലയാളികളുടെ സാഹിത്യ കൂട്ടായ്മയായ അക്ഷരമുദ്ര, സാഹിത്യപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. കഥ, കവിത എന്നിവയിലാണ് സൃഷ്ടികള്‍ ക്ഷണിച്ചത്. 25 നും 40നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് സൃഷ്ടികള്‍ അയയ്ക്കാം. കവിതയ്ക്ക് പ്രത്യേക വിഷയമില്ല. 24 വരിയില്‍ കവിയാന്‍ പാടില്ല. ‘പുതിയ ലോകവും മനുഷ്യനും’ എന്നതാണ് കഥയുടെ പ്രമേയം.
രചനകള്‍ അച്ചടി മാദ്ധ്യമങ്ങളിലോ, സാമൂഹ്യ മാദ്ധ്യമങ്ങളിലോ പ്രസിദ്ധീകരിച്ചതാവരുത്. സൃഷ്ടികള്‍ ഡി.റ്റി.പി. ചെയ്താണ് അയയ്ക്കേണ്ടത്. ബയോഡാറ്റയും, സ്വയം സാക്ഷ്യപ്പെടുത്തിയ കവറിംഗ് ലെറ്ററും, പ്രായം തെളിയിക്കുന്ന രേഖയും രചനയോടൊപ്പം ചേര്‍ത്തിരിക്കണം. രചനകള്‍ 2017 ജനുവരി 31നകം
editor.aksharamudra@gmail.com എന്ന വിലാസത്തില്‍ അയയ്ക്കേണ്ടതാണ്.തിരഞ്ഞെടുക്കുന്ന രചനകള്‍ അക്ഷരമുദ്ര മാഗസിനില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 9747802602, 7559808954
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.