Currency

എടിഎമ്മില്‍ നിന്ന് ലഭിച്ചത് ഒരുവശം മാത്രം പ്രിന്റ് ചെയ്ത 500 രൂപ നോട്ട്

സ്വന്തം ലേഖകന്‍Thursday, January 12, 2017 12:23 pm

ഖര്‍ഖോണ്‍ ജില്ലയിലെ എടിഎമ്മില്‍ നിന്നാണ് ഒരു വശം മാത്രം പ്രിന്റ് ചെയ്ത 500 രൂപ നോട്ട് ലഭിച്ചത്. മധ്യപ്രദേശിലെ ഖാര്‍ഖോണ്‍ ജില്ലയിലെ ഹേമന്ത് സോണിക്കാണ് ഒരു വശം മാത്രം പ്രിന്റ് ചെയ്ത് 500 രൂപാ നോട്ടുകള്‍ കിട്ടിയത്.

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ഒരു വശം മാത്രം പ്രിന്റ് ചെയ്ത 500 രൂപ നോട്ട്. ഖര്‍ഖോണ്‍ ജില്ലയിലെ എടിഎമ്മില്‍ നിന്നാണ് ഒരു വശം മാത്രം പ്രിന്റ് ചെയ്ത 500 രൂപ നോട്ട് ലഭിച്ചത്. മധ്യപ്രദേശിലെ ഖാര്‍ഖോണ്‍ ജില്ലയിലെ ഹേമന്ത് സോണിക്കാണ് ഒരു വശം മാത്രം പ്രിന്റ് ചെയ്ത് 500 രൂപാ നോട്ടുകള്‍ കിട്ടിയത്.

എസ്.ബി.ഐയുടെ എ.ടി.എമ്മില്‍ നിന്ന് 1500 രൂപയാണ് സോണി പിന്‍വലിച്ചത്. ഇതില്‍ രണ്ട് 500 രൂപ നോട്ടുകളില്‍ ഒരു വശത്ത് മാത്രമേ പ്രിന്റ് ചെയ്തിരുന്നുള്ളു. ഉടന്‍ തന്നെ ബാങ്ക് അധികൃതരെ വിവരമറിയിച്ചതായി സോണി പറഞ്ഞു.

ഖരഖോണ്‍ ജില്ലയില്‍ തന്നെ ഇത്തരത്തില്‍ 4500 രൂപ എ.ടി.എമ്മില്‍ നിന്ന് പിന്‍വലിച്ച വ്യക്തിക്കും ഒരു വശം മാത്രം പ്രിന്റ് ചെയ്ത 500 രൂപ നോട്ടുകള്‍ കിട്ടിയിട്ടുണ്ടെന്നും സോണി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x