ആറ് മുതല്‍ പതിനാല് വയസുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പ് നല്‍കുന്നതാണ് നിയമം. എന്നാല്‍ ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസത്തിന്റെ നിലവാരത്തില്‍ കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് നീതി ആയോഗിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമത്തില്‍ മാറ്റം വരുത്താന്‍ നീതി ആയോഗ് ഒരുങ്ങുന്നതെന്നാണ് സൂചന.
ന്യൂഡല്‍ഹി: വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പുനഃപരിശോധനക്കൊരുങ്ങി നീതി ആയോഗ്. ആറ് മുതല്‍ പതിനാല് വയസുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പ് നല്‍കുന്നതാണ് നിയമം. എന്നാല്‍ ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസത്തിന്റെ നിലവാരത്തില്‍ കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് നീതി ആയോഗിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമത്തില്‍ മാറ്റം വരുത്താന്‍ നീതി ആയോഗ് ഒരുങ്ങുന്നതെന്നാണ് സൂചന.
നിയമം മൂലം വിദ്യാര്‍ത്ഥികളുടെ സ്‌കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് ഒരു പരിധി വരെ കുറക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഗ്രാമീണ മേഖലയിലെ ആറ് മുതല്‍ പതിനാല് വയസ് വരെയുള്ള കുട്ടികളില്‍ ഭൂരിപക്ഷവും വിദ്യാലയങ്ങളില്‍ എത്തുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ ഇവരുടെ പഠന നിലവാരത്തില്‍ കുറവ് ഉണ്ടായിട്ടുണ്ടെന്നും നീതി ആയോഗിന്റെ വിലയിരുത്തലുണ്ട്. എട്ടാം ക്ലാസ് പാസാകുന്ന വിദ്യാര്‍ത്ഥിക്ക് രണ്ടാം ക്ലാസിലെ പാഠപുസ്തകം പോലും വായിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ഈയൊരു സ്ഥിതിയിലാണ് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ മാറ്റത്തിന് നീതി ആയോഗ് ഒരുങ്ങുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.