Currency

ഇന്ത്യ പിനാക റോക്കറ്റ് വിജയകരമായി പരീക്ഷിച്ചു

സ്വന്തം ലേഖകന്‍Friday, January 13, 2017 2:51 pm

ഒഡിഷ ചന്ദിപ്പുരിലെ പ്രതിരോധ താവളത്തിലായിരുന്നു പരീക്ഷണം. പിനാക റോക്കറ്റിന്റെ നവീകരിച്ച പതിപ്പാണ് ഗെയ്ഡഡ് പിനാക. പുതിയ പതിപ്പ് റോക്കറ്റിന്റെ ദൂരപരിധിയും കൃത്യതയും വര്‍ധിപ്പിച്ചിട്ടുണ്ട്. റോക്കറ്റിന്റെ സഞ്ചാര മാര്‍ഗം നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും.

ബാലസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റായ ഗെയ്ഡഡ് പിനാക റോക്കറ്റ് വിജയകരമായി പരീക്ഷിച്ചു. ഒഡിഷ ചന്ദിപ്പുരിലെ പ്രതിരോധ താവളത്തിലായിരുന്നു പരീക്ഷണം. പിനാക റോക്കറ്റിന്റെ നവീകരിച്ച പതിപ്പാണ് ഗെയ്ഡഡ് പിനാക. പുതിയ പതിപ്പ് റോക്കറ്റിന്റെ ദൂരപരിധിയും കൃത്യതയും വര്‍ധിപ്പിച്ചിട്ടുണ്ട്. റോക്കറ്റിന്റെ സഞ്ചാര മാര്‍ഗം നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും.

ആര്‍മമെന്റ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ്, റിസേര്‍ച്ച് സെന്റര്‍ ഇമ്രാത്, ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ലബോര്‍ട്ടറി എന്നിവ സംയുക്തമായാണ് റോക്കറ്റ് വികസിപ്പിച്ചത്. 1995 മുതല്‍ പിനാക റോക്കറ്റ് പലതവണ പരീക്ഷിച്ചിട്ടുണ്ട്. ഇപ്പോള്‍ കരസേനയുടെ ഭാഗമാണിത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x