നോട്ട് നിരോധനത്തിന് ശേഷം മൊബൈല്‍ ബാങ്കിംഗില്‍ പതിനൊന്നര ശതമാനം വര്‍ദ്ധന ഉണ്ടായെന്നാണ് ആര്‍ബിഐയുടെ കണക്ക്. മൊബൈല്‍ വാലറ്റ്, ക്രഡിറ്റ് കാര്‍ഡ് ഉപയോഗവും നവംബറില്‍ കൂടി. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച ശേഷം മൊബൈല്‍ ബാങ്കിംഗ് ഇടപാടുകള്‍ 20.9 ശതമാനമായി വര്‍ദ്ധിച്ചെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്ക്.
മുംബൈ: രാജ്യത്തെ മൊബൈല്‍ ബാങ്കിംഗ് ഇടപാടുകള്‍ വര്‍ദ്ധിച്ചെന്ന് റിസര്‍വ് ബാങ്ക്. നോട്ട് നിരോധനത്തിന് ശേഷം മൊബൈല്‍ ബാങ്കിംഗില്‍ പതിനൊന്നര ശതമാനം വര്‍ദ്ധന ഉണ്ടായെന്നാണ് ആര്‍ബിഐയുടെ കണക്ക്. മൊബൈല്‍ വാലറ്റ്, ക്രഡിറ്റ് കാര്‍ഡ് ഉപയോഗവും നവംബറില്‍ കൂടി. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച ശേഷം മൊബൈല്‍ ബാങ്കിംഗ് ഇടപാടുകള്‍ 20.9 ശതമാനമായി വര്‍ദ്ധിച്ചെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്ക്.
നവംബര്‍ എട്ടിനുമുമ്പ് ബാങ്കിടപാടുകളുടെ 9.4 ശതമാനം മാത്രമായിരുന്നു മൊബൈല്‍ ബാങ്കിംഗ് ഇടപാടുകള്‍. എന്നാല്‍, നവംബറില്‍ ഇത് 20.9 ശതമാനമായി വര്‍ദ്ധിച്ചു. ഇതനുസരിച്ച് 8.55 കോടി രൂപയുടെ ഇടപാടുകള്‍ മൊബൈല്‍ ബാങ്കിംഗ് വഴി നടന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ് മൊബൈല്‍ ബാങ്കിംഗില്‍ മുന്നില്‍. 97 ശതമാനം പേര് പുതുതായി ഈ സംവിധാനത്തിലേക്ക് വന്നു. മൊത്തം മൊബൈല്‍ ബാങ്കിംഗിന്റെ 13 ശതമാനവും ആക്സിസ് ബാങ്ക് ഇടപാടുകാരുടേതായിരുന്നുവെന്നും ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
മൊബൈല്‍ വാലറ്റ് ഉപയോഗവും നവംബറില്‍ കൂടി. 38.6 ശതമാനം വര്‍ദ്ധനവോടെ 13.8 കോടിയുടെ ഇടപാടുകളാണ് മൊബൈല്‍ വാലറ്റിലൂടെ നടന്നത്. എന്നാല്‍, ഇടപാട് തുക 3385 കോടിയില്‍നിന്നും നവംബറില്‍ 3305 കോടിയായി കുറഞ്ഞുവെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.