ഡിജിറ്റല്‍ ഇടപാട് വര്‍ധിപ്പിക്കുന്നതുകൂടി ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഇതേക്കുറിച്ച് ആലോചിക്കുന്നത്. നിലവില്‍ പ്രതിമാസം അഞ്ച് ഇടപാടുകളാണ് സൗജന്യമായുള്ളത്.
ന്യൂഡല്‍ഹി: എടിഎമ്മില്‍നിന്ന് സൗജന്യമായി പണം പിന്‍വലിക്കുന്നതിന്റെ പ്രതിമാസ പരിധി മൂന്ന് തവണയാക്കി കുറച്ചേക്കും. ബജറ്റിനു മുമ്പായി ധനമന്ത്രാലയവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബാങ്കുകള്‍ മുന്നോട്ടുവെച്ച നിര്‍ദേശമാണിത്. ഡിജിറ്റല്‍ ഇടപാട് വര്‍ധിപ്പിക്കുന്നതുകൂടി ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഇതേക്കുറിച്ച് ആലോചിക്കുന്നത്. നിലവില്‍ പ്രതിമാസം അഞ്ച് ഇടപാടുകളാണ് സൗജന്യമായുള്ളത്. അതില്‍കൂടുതല്‍ തവണ പണം പിന്‍വലിച്ചാല്‍ ഓരോതവണ 20 രൂപയും സര്‍വീസ് ടാക്‌സും നല്‍കണം.
ആറ് മെട്രോ (മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്) നഗരങ്ങളില്‍ മറ്റ് ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്ക് നിലവില്‍ മൂന്ന് തവണമാത്രമെ സൗജന്യമായി പണം പിന്‍വലിക്കാനാകൂ. 2014 നവംബര്‍ മുതലാണീ തീരുമാനം നടപ്പിലായത്.
ഇത് ഏകീകരിച്ച് മെട്രോ നഗരങ്ങളിലും ഗ്രാമങ്ങളിലും മൂന്ന് സൗജന്യ ഇടപാടുകള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്നാണ് ബാങ്ക് അധികൃതര്‍ മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദേശം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.