സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ ഈ മാസം 19 ന് നടത്താനിരുന്ന സമരം 24ലേക്ക് മാറ്റി. ബസ്സുടമകള്‍ വ്യാഴാഴ്ച നടത്തുന്ന സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന് ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ ഈ മാസം 19 ന് നടത്താനിരുന്ന സമരം 24ലേക്ക് മാറ്റി. ബസ്സുടമകള്‍ വ്യാഴാഴ്ച നടത്തുന്ന സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന് ആവശ്യപ്പെട്ടിരുന്നു. ബസ്സുടമകളുമായി ചര്‍ച്ച നടത്തുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.
നിരക്ക് വര്‍ധനവ് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകള്‍ സമരം നടത്താനിരുന്നത്. 19ന് സൂചന പണിമുടക്കും സര്‍ക്കാര്‍ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെങ്കില്‍ ഫെബ്രുവരി രണ്ടു മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനുമായിരുന്നു തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.