
ന്യൂഡല്‍ഹി: എടിഎമ്മില്‍നിന്നു ഒരു ദിവസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി പതിനായിരം രൂപയായി ഉയര്‍ത്തി. നേരത്തെ ഇത് 4,500 രൂപയായിരുന്നു. എന്നാല്‍ ഒരാഴ്ച പിന്‍വലിക്കാവുന്ന തുകയില്‍ മാറ്റം വരുത്തിയിട്ടില്ല. 24,000 രൂപയാണ് ആഴ്ചയില്‍ പിന്‍വലിക്കാന്‍ സാധിക്കുന്നത്. കറന്റ് അക്കൗണ്ടില്‍നിന്ന് ഒരാഴ്ച പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ പിന്‍വലിക്കാവുന്ന തുക 50,000 രൂപയായിരുന്നു. മറ്റു നിയന്ത്രണങ്ങളില്‍ മാറ്റമില്ല.
അതേസമയം, സൗജന്യ എടിഎം ഇടപാടുകള്‍ മാസത്തില്‍ മൂന്നു തവണയായി കുറയ്ക്കണമെന്ന് ബാങ്കുകള്‍ ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബജറ്റിനു മുന്‍പായുള്ള കൂടിക്കാഴ്ചയിലാണ് ഇത്തരത്തിലൊരു നിര്‍ദേശം കേന്ദ്രസര്‍ക്കാരിനു മുന്നിലെത്തിച്ചത്.
ജനത്തെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറ്റാന്‍ ഇത് സഹായിക്കുമെന്നാണ് അവരുടെ നിലപാട്. സൗജന്യ എടിഎം ഇടപാട് മൂന്നു തവണയായി കുറച്ചാല്‍ ജനങ്ങള്‍ ഡിജിറ്റലാകുന്നതിന് നിര്‍ബന്ധിതരാകുമെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.