നികുതി പിരിവില്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായില്ല. തുടര്‍ന്നാണ് ഏപ്രില്‍ ഒന്നില്‍ നിന്നു ജൂലൈ ഒന്നിലേക്കു ജി.എസ്.ടി പ്രാബല്യത്തില്‍ വരുന്നതു മാറ്റിയത്. ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിനുശേഷം ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയാണ് ഇക്കാര്യം അറിയിച്ചത്.
ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജി.എസ്.ടി) നടപ്പാക്കുന്നത് ജൂലൈ ഒന്നിലേക്കു മാറ്റി. നികുതി പിരിവില്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായില്ല. തുടര്‍ന്നാണ് ഏപ്രില്‍ ഒന്നില്‍ നിന്നു ജൂലൈ ഒന്നിലേക്കു ജി.എസ്.ടി പ്രാബല്യത്തില്‍ വരുന്നതു മാറ്റിയത്. ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിനുശേഷം ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയാണ് ഇക്കാര്യം അറിയിച്ചത്.
ഒന്നരകോടിക്ക് താഴെ വരുമാനമുള്ള സ്ഥാപനങ്ങളുടെ നികുതിപിരിക്കാനുള്ള അധികാരം പങ്കിടാം എന്നാണ് കേന്ദ്ര നിലപാട്. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ അറിയിച്ചിരിക്കുന്നത്. നോട്ട് അസാധുവാക്കല്‍ തീരുമാനത്തിലുടെ സംസ്ഥാനങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ന്നിരിക്കുകയാണെന്നും ഇക്കാരണത്താല്‍ കേന്ദ്രത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും സംസ്ഥാനങ്ങള്‍ വാദിക്കുന്നു.
തീരദേശത്ത് നിന്ന് 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ നിലയുറപ്പിക്കുന്ന കപ്പലുകളില്‍ നിന്നടക്കം നികുതി പിരിക്കുന്നതിനുള്ള അവകാശം സംസ്ഥാനങ്ങളില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെയും തര്‍ക്കം തുടരുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.