കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് കീഴ്ക്കോടതികളില്‍ കേസിന്റെ ഭാഗമായി കസ്റ്റഡിയിലുള്ള 500, 1000 രൂപ നോട്ടുകള്‍ എന്തു ചെയ്യണമെന്നതു സംബന്ധിച്ചു ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് കീഴ്ക്കോടതികളില്‍ കേസിന്റെ ഭാഗമായി കസ്റ്റഡിയിലുള്ള 500, 1000 രൂപ നോട്ടുകള്‍ എന്തു ചെയ്യണമെന്നതു സംബന്ധിച്ചു ഹൈക്കോടതി സ്വമേധയാ കേസെടുത്തു. എത്രത്തോളം പണം ഇത്തരത്തില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നതു സംബന്ധിച്ചു ജില്ലാ ജഡ്ജിമാര്‍ മുഖേന വിവരശേഖരണം നടത്തുന്നുണ്ട്.
കീഴ്ക്കോടതികളിലുള്ള പണം എന്തു ചെയ്യണമെന്നതു സംബന്ധിച്ച വിഷയം ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിടുകയായിരുന്നു. കോടതി നടപടിക്രമങ്ങളുടെ ഭാഗമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനായി സ്വമേധയാ ഹര്‍ജി നടപടി ആരംഭിക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ച പ്രകാരമാണു നടപടി.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് സമാനസാഹചര്യത്തില്‍ വിധി പുറപ്പെടുവിച്ച സാഹചര്യത്തിലാണു കേരള ഹൈക്കോടതിയും ഈ വിഷയം പരിശോധിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.