അറ്റകുറ്റപ്പണിയുടെ പേരില്‍ 2015 മേയ് ഒന്നിന് ആറു മാസം നിര്‍ത്തിവെച്ച ബോയിങ് 747, 777, 330 വിമാനങ്ങള്‍ പുനരാരംഭിക്കില്ലെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. കോഴിക്കോട്ടുനിന്ന് ഹജ്ജ് വിമാന സര്‍വിസ് പുനരാരംഭിക്കണമെന്ന ആവശ്യമുന്നയിച്ച മന്ത്രി കെ.ടി. ജലീലിനോടാണ് കേന്ദ്രമന്ത്രി നിലപാട് അറിയിച്ചത്.
കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തിലെ വലിയ വിമാനങ്ങളുടെ സര്‍വിസ് റണ്‍വേ ബലപ്പെടുത്തലിന്റെ പേരില്‍ നിര്‍ത്തിവെച്ച പണി പൂര്‍ത്തിയായാലും ആരംഭിക്കില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജു. അറ്റകുറ്റപ്പണിയുടെ പേരില്‍ 2015 മേയ് ഒന്നിന് ആറു മാസം നിര്‍ത്തിവെച്ച ബോയിങ് 747, 777, 330 വിമാനങ്ങള്‍ പുനരാരംഭിക്കില്ലെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. കോഴിക്കോട്ടുനിന്ന് ഹജ്ജ് വിമാന സര്‍വിസ് പുനരാരംഭിക്കണമെന്ന ആവശ്യമുന്നയിച്ച മന്ത്രി കെ.ടി. ജലീലിനോടാണ് കേന്ദ്രമന്ത്രി നിലപാട് അറിയിച്ചത്. ഇതത്തേുടര്‍ന്ന് ചെറിയ വിമാനങ്ങള്‍ ഉപയോഗിച്ച് കരിപ്പൂരില്‍നിന്ന് ഹജ്ജ് സര്‍വിസ് പുനരാരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങി.
എയര്‍ ഇന്ത്യയുടെ ബോയിങ് 747 വിമാനം 14 വര്‍ഷമായി കരിപ്പൂരില്‍നിന്ന് ഹജ്ജ് സര്‍വിസ് നടത്തിവരികയായിരുന്നു. കൂടാതെ ജിദ്ദയിലേക്കടക്കമുള്ള വിദേശ സര്‍വിസുകളും വന്‍ ലാഭത്തോടെ എയര്‍ ഇന്ത്യ നടത്തി. എന്നാല്‍, അറ്റകുറ്റപ്പണിയുടെ പേരില്‍ കോഴിക്കോട്ടുനിന്ന് നെടുമ്പാശേരിയിലേക്ക് മാറ്റിയ ഈ സര്‍വിസുകള്‍ സുരക്ഷാ കാരണങ്ങളാല്‍ ഇനി കോഴിക്കോട്ടേക്ക് മാറ്റില്ല. ചെറിയ വിമാനങ്ങള്‍ ഉപയോഗിച്ച് കോഴിക്കോട്ടുനിന്ന് ഹജ്ജ് വിമാന സര്‍വിസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടതായി കെ.ടി. ജലീല്‍ പറഞ്ഞു.
കൊച്ചിയിലുള്ള എംബാര്‍ക്കേഷന്‍ പോയന്റ് നിലനിര്‍ത്തി കോഴിക്കോട്ട് മറ്റൊന്ന് തുടങ്ങുകയോ കൊച്ചിയിലുള്ളത് കോഴിക്കോട്ടേക്ക് മാറ്റുകയോ ചെയ്യണമെന്നാണ് കേരളത്തിന്റെ ആവശ്യം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.