Currency

കെഎസ്ആര്‍ടിസി യാത്രാ കാര്‍ഡുകള്‍ ഇന്ന് മുതല്‍

സ്വന്തം ലേഖകന്‍Thursday, January 19, 2017 1:14 pm

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ യാത്രക്കാര്‍ക്കായി ഇന്ന് മുതല്‍ യാത്രാ കാര്‍ഡുകള്‍. സ്ഥിരം യാത്രക്കാരെ ലക്ഷ്യം വെച്ചാണ് യാത്രാ കാര്‍ഡുകള്‍ ഇറക്കിയിരിക്കുന്നത്. നോട്ട്ക്ഷാമം മറികടന്നു കൂടുതല്‍ യാത്രക്കാരെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണു വിവിധ തുകയ്ക്കുള്ള നാലു തരം കാര്‍ഡുകള്‍ നല്‍കുന്നത്.

യാത്രക്കാര്‍ക്ക് കെഎസ്ആര്‍ടിസി ഡിപ്പോകളിലെ കാഷ്‌കൗണ്ടറില്‍ നിന്ന് കാര്‍ഡുകള്‍ വാങ്ങാം. തുക പണമായിത്തന്നെ നല്‍കണം. ബ്രോണ്‍സ് കാര്‍ഡുകള്‍ ജില്ലയ്ക്കുള്ളിലെ യാത്രയ്ക്കു മാത്രം ഉപയോഗിക്കാം. യാത്രാ കാര്‍ഡിന്റെ നമ്പരും ഇറങ്ങേണ്ട സ്റ്റോപ്പിന്റെ ഫെയര്‍ സ്റ്റേജും ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനില്‍ രേഖപ്പെടുത്തിയാണ് തുക ഈടാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x