
തിരുവനന്തപുരം: പുതിയ പമ്പുകള്‍ നല്‍കുന്നതില്‍ മാനദണ്ഡം പാലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി 23ന് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് തീരുമാനം. 24 മണിക്കൂര്‍ സമരമാണ് നടത്തുന്നത്.
പുതിയ പമ്പ് അനുവദിക്കുന്നതില്‍ സംഘടന എതിരല്ലെന്നും എന്നാല്‍ ഫീസിബിലിറ്റി, എക്കണോമിക് വയബിലിറ്റി പഠനം നടത്തിയ ശേഷമേ ഇക്കാര്യം പരിണിക്കാന്‍ പാടുള്ളുവെന്നും പെട്രോള്‍ പമ്പുടമകളുടെ സംഘടന വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.