Currency

ഫെബ്രുവരി ഏഴിന് ബാങ്ക് ജീവനക്കാര്‍ പണി മുടക്കും

സ്വന്തം ലേഖകൻFriday, January 20, 2017 8:10 pm

നോട്ടു നിരോധനത്തെ തുടർന്നുള്ള പ്രശ്നങ്ങൾ പരിഹരിക്കുക, കിട്ടാക്കടം തിരിച്ചു പിടിക്കാൻ നടപടികൾ കൈക്കൊള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

ന്യൂഡൽഹി: ഫെബ്രുവരി ഏഴിന് ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി പണിമുടക്കും. നോട്ടു നിരോധനത്തെ തുടർന്നുള്ള പ്രശ്നങ്ങൾ പരിഹരിക്കുക, കിട്ടാക്കടം തിരിച്ചു പിടിക്കാൻ നടപടികൾ കൈക്കൊള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ), ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷന്‍ (എഐബിഒഎ), ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബിഇഎഫ്‌ഐ) എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x