Currency

പെട്രോള്‍ പമ്പുടമകള്‍ തിങ്കളാഴ്ച നടത്താനിരുന്ന സമരം പിന്‍വലിച്ചു

സ്വന്തം ലേഖകന്‍Saturday, January 21, 2017 3:13 pm

പുതിയ പമ്പുകള്‍ക്ക് അനുമതിക്കു മാനദണ്ഡം ഉള്‍പ്പെടുത്തി ഏകജാലക സംവിധാനം സൃഷ്ടിക്കുക, കേന്ദ്ര ഉത്തരവു വന്ന ശേഷം കേരളത്തില്‍ നല്‍കിയ അനുമതികള്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം പ്രഖ്യാപിച്ചിരുന്നത്.

തിരുവനന്തപുരം: തിങ്കളാഴ്ച പെട്രോള്‍ പമ്പുടമകള്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. നേരത്തെ 23ന് 24 മണിക്കൂര്‍ പമ്പുകള്‍ അടച്ചിട്ടു പ്രതിഷേധിക്കാനാണ് ഓള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിരുന്നത്. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.

പുതിയ പമ്പുകള്‍ക്ക് അനുമതിക്കു മാനദണ്ഡം ഉള്‍പ്പെടുത്തി ഏകജാലക സംവിധാനം സൃഷ്ടിക്കുക, കേന്ദ്ര ഉത്തരവു വന്ന ശേഷം കേരളത്തില്‍ നല്‍കിയ അനുമതികള്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം പ്രഖ്യാപിച്ചിരുന്നത്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x