
മുംബൈ: എഞ്ചിന് തകരാറിനെ തുടര്‍ന്ന് മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകേണ്ടിയിരുന്ന 6ഇ248 ഇന്റിഗോ എയര്‍ലൈന്‍ വിമാനം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്.
വിമാനത്തിന്റെ എഞ്ചിന് ഭാഗത്തുനിന്ന് തീ ഉണ്ടായതും ശബ്ദം കേട്ടതായും യാത്രക്കാര്‍ പരാതിപ്പെട്ടു. ഉടന്‍ തന്നെ വിമാനം നിലത്തിറക്കി. പ്രാഥമിക പരിശോധനയില്‍ എഞ്ചിന്1 ബ്ലേഡിന് തകരാര്‍ സംഭവിച്ചതായി കണ്ടെത്തുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.