Currency

ഇന്ത്യയിലെ ട്രെയിനുകളുടെ വേഗത 200 കിലോമീറ്ററാക്കുന്നു

സ്വന്തം ലേഖകന്‍Monday, January 23, 2017 11:48 am

റെയില്‍പാതകളുടെയും കോച്ചുകളുടെയും ഗുണനിലവാരം ഉയര്‍ത്തുക, കൃത്യമായ ഇടവേളകളില്‍ അറ്റകുറ്റപ്പണി നടത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ റഷ്യന്‍ റെയില്‍വേ ഇന്ത്യന്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചു.

ന്യൂഡല്‍ഹി: ഇന്ത്യയിലെ ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 200 കിലോമീറ്ററാക്കാന്‍ റെയില്‍വേ ഒരുങ്ങുന്നു. റഷ്യയുടെ സഹായത്തോടെയാണ് പദ്ധി നടപ്പാക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്. റെയില്‍പാതകളുടെയും കോച്ചുകളുടെയും ഗുണനിലവാരം ഉയര്‍ത്തുക, കൃത്യമായ ഇടവേളകളില്‍ അറ്റകുറ്റപ്പണി നടത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ റഷ്യന്‍ റെയില്‍വേ ഇന്ത്യന്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചു.

നിലവില്‍ ഇന്ത്യയിലെ യാത്രാ ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറില്‍ 160 കിലോമീറ്ററാണ്. ഇതില്‍ തന്നെ അപൂര്‍വം ട്രെയിനുകള്‍ മാത്രമാണ് 140 കിലോമീറ്ററിലേറെ വേഗത്തില്‍ സഞ്ചരിക്കുന്നത്. ജനവാസ കേന്ദ്രങ്ങളിലൂടെ പോകുന്ന ട്രെയിനുകളുടെ കാതടപ്പിക്കുന്ന ശബ്ദം നിയന്ത്രിക്കാനുള്ള പദ്ധതിയും റഷ്യന്‍ റെയില്‍വേ മുന്നോട്ടുവെക്കുന്നു.

2015ലെ ബജറ്റില്‍ ട്രെയിന്‍ വേഗത 160 മുതല്‍ 200 കിലോമീറ്റര്‍ വരെയായി ഉയര്‍ത്തുമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. റഷ്യയുമായി സഹകരിച്ച് നാഗ്പുര്‍ മുതല്‍ സെക്കന്തരാബാദുവരെ 575 കിലോമീറ്റര്‍ പാതയുടെ പദ്ധതി നടപ്പാക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x